ഒമാന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഗേജ് കൊണ്ടുപോകുന്നതിന്റെ തൂക്കം വർധിപ്പിച്ച് ഗോ ഫസ്റ്റ് എയർ ലൈൻ. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂർ സെക്റ്ററുകളിൽ ഇനി മുതൽ 40 കിലോ ബാഗേജ് കൊണ്ടുപോകാം എന്നാണ് കമ്പനി നൽക്കുന്ന വാഗാദാനം. കണ്ണൂർ സെക്റ്ററിലേക്ക് ആണ് ലഗേജ് കൊണ്ടുപോകുന്നതിന്റെ തൂക്കം ഗോ ഫസ്റ്റ് എയർ ലൈൻ വർധിപ്പിച്ചിരിക്കുന്നത്.
ഹാൻഡ് ബാഗേജ് ഏഴ് കിലോ കൊണ്ട് പോകാൻ സാധിക്കും അതിന് പുറമെയാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ മുതൽ ഡിസംബർ പതിനഞ്ചുവരെയുള്ള ദിവസങ്ങളിലായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. മറ്റു വിമാന കമ്പനികളും ഇത്തരത്തിലുള്ള അനുകൂല്യങ്ങൾ പ്രഖ്യാപിക്കും എന്നുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ. കൂടാതെ കണ്ണൂർ സെക്ടറിലേക്ക് മാത്രം അല്ലാതെ പ്രവാസികൾ കൂടുതൽ വന്നു പോകുന്ന കോഴിക്കോട് സെക്ടറിലേക്കും വരും ദിവസം കൂടുതൽ ഇളവുകൾ വിമാന കമ്പനികൾ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ ആണ് പ്രവാസികൾ.