അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തും.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ തൻമിയ 2022 എന്ന പേരിൽ ഖുർ ആൻ വിജ്ഞാന പരീക്ഷയും അവാർഡ് ദാനവും ഖുർആൻ സമ്മേളനവും സംഘടിപ്പിക്കുന്നു.
മസ്‌കറ്റിലെ വാദി കബീറിലുള്ള ഇബ്നു കൽ ദൂൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ പതിനൊന്ന് വെള്ളിയാഴ്ച വൈകിട്ട് 7:30 മുതൽ നടക്കുന്ന സമ്മേളനത്തിൽ വിശുദ്ധ ഖുർആൻ വ്യക്തി കുടുംബ ജീവിതത്തിൽ എന്ന വിഷയത്തിൽ അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തും.
പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ ഖുർആൻ സമ്മേളനം , പതിനാറാമത് സിലബസ് പ്രകാശനം, ഖുർ ആൻ വിജ്ഞാന പരീക്ഷ & മദ്രസ്സ അവാർഡ് ദാനം , വെളിച്ചം പുതിയ മൊഡ്യൂൾ പ്രകാശനം തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.