ഇന്ത്യ​ൻ സ്കൂ​ൾ അൽ മ​ബേ​ല 12ാം വാ​ർഷികാ​ഘോ​ഷത്തി​ന്റെ ഭാ​ഗ​മാ​യി ബൗഷർ രക്ത ബാ​ങ്കു​മാ​യി സ​ഹകരിച്ച് രക്തദാ​ന ക്യാമ്പ് സംഘടിപ്പിച്ചു. ‘ര​ക്തം നൽകൂ ജീവൻ ര​ക്ഷി​ക്കൂ’എ​ന്നസ​ന്ദേ​ശം വിളംബരം ചെ​യ്തപ​രി​പാ​ടിയിൽ സ്വ​ദേ​ശികളും വി​ദേ​ശികളുമാ​യ നിരവധി പേ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ ഒമ്പതു മുതൽ വൈ​കീ​ട്ട്മൂന്നു വ​രെ നട​ന്ന രക്തദാ​ന ക്യാ​മ്പി​ൽ മുന്നൂ​റിലധികം യൂനിറ്റ് രക്തം ബൗഷർ രക്തബാ​ങ്കി​ലേ​ക്കു നൽകാൻ സാ​ധിച്ചു.

രക്തദാ​ന ക്യാ​മ്പ് ഇന്ത്യ​ൻ സ്കൂ​ൾ ഡയറ​ക്ട​ർ ബോ​ർഡ് അംഗവും അൽ മ​ബേ​ല ഇന്ത്യ​ൻ സ്കൂ​ൾ ഡയ റ​ക്ട​ർ ഇൻ ചാ​ർജു​മാ​യ എം. അംബുജാ​ക്ഷൻ ഉ​ദ്ഘാ​ടനം ചെ​യ്തു. ഇന്ത്യ​ൻ സ്കൂ​ൾ ഡയറ​ക്ട​ർ ബോ​ർഡ് വൈ​സ് ചെ​യർ​മാ​നും മ​ബേ​ല ഇന്ത്യ​ൻ സ്കൂ​ൾ ഡയറ​ക്ട​ർ ഇൻ ചാ​ർജു​മാ​യ സെയ്ദ് സ​ൽ​മാ​ൻ, അൽ മ​ബേ​ല ഇന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് കമ്മി​റ്റി പ്ര​സിഡ​ന്റ് സുജിത് കുമാർ , സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​ഭാ​കരൻ എന്നി​വർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *