ഒമാനിലെ ഇന്ത്യക്കാരുടെപ്രശ്നങ്ങളും മറ്റും പരിഹ രിക്കുന്നതിനുള്ള എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക് 2.30ന് ആരംഭിക്കുന്ന ഓപണ്‍ഹൗസിൽ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും.
സുൽത്താനേറ്റിലുള്ള ഇന്ത്യക്കാരുടെ പരാതികളും സഹായങ്ങള്‍ ആവശ്യമുള്ള വിഷയങ്ങളും അധികൃതരെ അറിയിക്കാം.
നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 98282270 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെ യ്ത് ഓപണ്‍ ഹൗസ് സമയത്ത് വിളിക്കാവുന്നതാണ്.

