പാസ്പോ​ർ​ട്ടി​ൽ ‘എൻ​ട്രി’ സീൽ പതി​ച്ച​ശേ​ഷം അതിർത്തി​യി​ലെ സുര​ക്ഷാഉദ്യോഗ​സ്ഥ​ർ ഫായിസി​നെ ‘അ​വ്വ​ൽ നഫർ’ (ഒന്നാ​മ​ത്തെ​യാൾ) എന്ന് എന്ന് അഭിവാ​ദ്യം​ചെ​യ്തു​

തി​ങ്ക​ളാഴ്ച അർധരാത്രി 12 കട​ന്ന സ​മ​യം. ഖത്തർ സൗദി അതിർത്തിയായ അബുസംറയി​ലെ ബോർഡർ കടന്ന് ആ​ദ്യ ഹ​യ്യാ കാർഡ് യാ​ത്ര​ക്കാ​രനായി ഒരു മ​ല​യാളി ലോ​കക​പ്പി​ന്റെ മ​ണ്ണി​ലേ​ക്ക് കാ​ലെടുത്തു​വെ​ച്ചു. തിരുവന​ന്ത​പുരത്തു​നിന്നു സൈ​ക്കി​ളു​മായി ല​ണ്ട​നി​ലേ​ക്കു പുറ​പ്പെട്ട കോ​ഴിക്കോ​ട് ത​ല​ക്കു​ളത്തൂ​ർ സ്വ​ദേശി ഫായിസ് അ​ഷ്റ​ഫ് അ​ലിക്കാ​യിരുന്നു ലോ​കക​പ്പ് നഗരിയി​ലേ​ക്ക് ഹ​യ്യാ കാർഡു​മായി ആ​ദ്യ​മെത്താ​ൻ ഭാഗ്യം ല​ഭി​ച്ച​ത്. ഏതാനും മിനിറ്റു​കൾ നീണ്ട വിസ നടപടി​ക്ര​മ​ങ്ങൾക്കു​ശേ​ഷം, പാസ്പോ​ർ​ട്ടി​ൽ ‘എൻ​ട്രി’ സീൽ പതി​ച്ച​ശേ​ഷം അതിർത്തി​യി​ലെ സുര​ക്ഷാഉദ്യോഗ​സ്ഥ​ർ ഫായിസി​നെ ‘അ​വ്വ​ൽ നഫർ’ (ഒന്നാ​മ​ത്തെ​യാൾ) എന്ന് അഭിവാ​ദ്യം​ചെ​യ്തു​കൊ​ണ്ട് കാൽപന്ത് കളിയു​ടെ ആവേശ ഭൂ​മിയി​ലേ​ക്ക് വര​വേ​റ്റു. അങ്ങ​നെ, സം​ഘാടനത്തി​ലും വളന്റി​യറി​ങ്ങി​ലും ഗാ​ല​റികളി​ലും മ​ല​യാളിത്തി​ള​ക്ക​മാകാൻ ഒരു​ങ്ങു​ന്ന ലോ​കക​പ്പി​ലെ ആ​ദ്യവിദേശ കാണി​യെ​ന്നറെ​ക്കോ​ഡും മ​ല​യാളിക്കെ​ന്ന​ത് അപൂർവതയായി.

കളികാണൽ മുഖ്യഅജ​ണ്ട​യ​ല്ലെ​ങ്കി​ലും ലോ​കക​പ്പി​നുള്ള മാച്ച് ടിക്കറ്റ് സ്വ​ന്ത​മാക്കി​യാണ് ഫായിസ് ഖ​ത്ത​റിലെത്തി​യത്. ഇനിയുള്ള ഏഴു ദിവസം ലോ​കക​പ്പി​ന്റെ എ​ട്ടു സ്റ്റേ​ഡിയങ്ങളി​ലും ആ​ഘോ​ഷ​വേ​ദികളി​ലും മ​റ്റു​മായി സ​ഞ്ച​രിച്ചു​തീർക്കാ​നുണ്ട്. മ​ത്സരങ്ങൾക്ക് കി​ക്കോ​ഫ് കുറി​ക്കും​മുമ്പ് സൗ​ദിയി​ലേ​ക്കും അതുവഴി ബഹ്റൈ​ൻ, കു​വൈ​ത്ത്, ഇറാഖ്, ഇറാൻ രാജ്യ​ങ്ങളി​ലൂ​ടെ സ​ഞ്ച​രിച്ച് തന്റെ യാ​ത്ര ല​ക്ഷ്യ​ത്തി​ലെത്തി​ക്കാ​നാണ് ഫായിസിന്റെ പദ്ധതി. അതിനിടയിൽ, അവസര​മൊ​ത്താ​ൽ ലോ​കക​പ്പ്മ​ത്സരം കാണാൻ വരാനും പ്ലാ​നു​ണ്ടെ​ന്ന് ഫായിസ് പറയുന്നു.

കഴി​ഞ്ഞ ആഗസ്റ്റ് 15നാണ് ഫായിസ് തിരുവന​ന്ത​പുരത്തു​നിന്ന് തന്റെ സൈ​ക്കി​ളു​മായി ല​ണ്ട​നി​ലേ​ക്ക്യാ​ത്ര തുട​ങ്ങി​യത്. മും​ബൈ​യി​ലെത്തി​യ ശേ​ഷം വി​മാന​മാർഗം നേ​രെ ഒ​മാനി​ലെ മ​സ്ക​ത്തി​ലേ​ക്ക്. ഒമാനിൽ 10 ദിവസം സ​ഞ്ച​രി​ച്ച​ശേ​ഷമാണ് യു.എ.ഇയി​ലെത്തി​യത്. ഒരു മാസത്തി​ലേ​റെ അവി​ടെ കഴി​ഞ്ഞ​ശേ​ഷം, രണ്ടു ദിവസം മുമ്പാ​യിരുന്നു അതിർത്തി കടന്ന് സൗ​ദി വഴി ഖ​ത്ത​റി​ലേ​ക്കു നീ​ങ്ങി​യത്. തി​ങ്ക​ളാഴ്ച രാത്രി 8.30ഓ​ടെ​യാണ് അബു സംറ അതിർത്തി​യി​ലെത്തി​യത്. ഹ​യ്യാ കാർഡ് വഴിയാണ് പ്ര​വേ​ശന​മെങ്കി​ൽ 12 മ​ണിവ​രെ കാത്തി​രിക്കാ​നായി അധികൃതരു​ടെ നിർദേശം. അങ്ങ​നെമൂന്നു മ​ണിക്കൂ​റോ​ളം തുടർ​ന്ന​ശേ​ഷ​മായിരുന്നു ആ​ദ്യ ലോ​കക​പ്പ് എൻ​ട്രി​യായി ഫായിസും അ​ദ്ദേ​ഹത്തി​ന്റെ സൈ​ക്കി​ളും ഖ​ത്ത​റിന്റെ മ​ണ്ണി​ലേ​ക്ക് ഓട്ട​മാരംഭി​ച്ച​ത്. കാർ, ബസ് മാർഗ​മുള്ള സഞ്ചാ​രികൾക്ക്ക്ര​മീകരണവു​മായി കാത്തി​രു​ന്ന ഉദ്യോഗ​സ്ഥ​ർക്കു മുന്നി​ൽ ആ​ദ്യ യാത്രി​കനായി സൈ​ക്ക​ളി​ലൊ​രു ലോ​കസഞ്ചാ​രി​യെ​ത്തി​യ​പ്പോ​ൾ അവർ​ക്കുംകൗതുക​മായതായി ഫായിസ് പറയുന്നു.ലോ​ക സ​മാധാനം, സീ​റോ കാർബൺ, മ​യക്കു​മ​രുന്നി​നെ​തി​രെ​യുള്ള ബോ​ധവ​ത്ക​രണം തുട​ങ്ങി​യ ല​ക്ഷ്യ​വു​മായി പുറ​പ്പെട്ട ഫായിസിന് രണ്ടു ഭൂഖണ്ഡങ്ങളി​ലെ 35 രാജ്യ​ങ്ങൾ താണ്ടി 450 ദിവസം​കൊ​ണ്ട്ല​ണ്ട​നി​ലെത്താ​നാണ് പദ്ധതി. വി​പ്രോ​യി​ലെ ജോ​ലി രാജി​വെ​ച്ച്2019ൽ ​കോ​ഴി​ക്കോ​ട്ടു​നിന്ന് സിംഗപ്പൂ​രി​ലേ​ക്കാ​യിരുന്നു ഫായിസിന്റെആ​ദ്യ യാ​ത്ര. അ​സ്മി​ന്‍ ഫായിസാണ് ഭാര്യ. മ​ക്ക​ള്‍: ഫ​ഹ്സി​ന്‍ ഉ​മ​ർ, അയ്സി​ന്‍ ന​ഹേ​ൽ.

Leave a Reply

Your email address will not be published. Required fields are marked *