ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഒമാൻ നടപ്പാക്കിയ മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി. ഖത്തർ നൽകുന്ന ‘ഹയ്യ’ കാർഡുള്ളവർ evisa.rop.gov.om എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഫ്ലൈറ്റ് ടിക്കറ്റ്, ഫോട്ടോ, പാസ്‌പോർട്ട് കോപ്പി, ഒമാനിലെ ഹോട്ടൽ റിസർവേഷൻ സ്ഥിരീകരണം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

ഖത്തർ ലോകകപ്പിനെ പിന്തുണക്കുന്നതിനൊപ്പം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വരുന്ന ഫുട്​ബാൾ ആരാധകരെ ഒമാനിലേക്ക്​ ആകർഷിക്കാനുള്ള ശ്രമങ്ങളുടെ ഭഗമായാണ്​ സുൽത്താനേറ്റ്​ സൗജന്യ മൾട്ടി എൻട്രി ടൂറിസ്റ്റ്​ അവതരിപ്പിച്ചിരിക്കുന്നത്​. വിസക്ക്​ 60 ദിവസത്തെ സാധുതയുണ്ടാകുമെന്ന്​ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് ആൻഡ് സിവിൽ സ്റ്റാറ്റസിലെ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് ബിൻ സഈദ് അൽ ഗഫ്രി അറിയിച്ചിരുന്നു.

മൾട്ടി എൻട്രി ടൂസിസ്റ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരാനും ഒമാനിൽ താമസിക്കാനും സാധിക്കും. ഖത്തർ ലോകകപ്പ് വേദികളിലേക്കുള്ള പ്രവേശന പാസും, വിദേശത്തു നിന്നുള്ള കാണികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാനും ലോകകപ്പ് വേളയിൽ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും ഉള്ള സംവിധാനമാണ് ഹയ്യ കാർഡ്. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ കാണികൾക്ക് ഹയ്യ പ്ലാറ്റ്ഫോം വഴിയാണ് ഫാൻ ഐഡി കാർഡായ ഹയ്യക്ക് അപേക്ഷിക്കേണ്ടത്.

അതേസമയം, ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ്​ ഒമാൻ ഒരുക്കിയിരിക്കുന്നത്​. സഞ്ചാരികളെ സ്വീകരിക്കുന്ന പ്രധാന നഗരമായി മസ്‌കത്തിനെ മാറ്റും

Leave a Reply

Your email address will not be published. Required fields are marked *