ഒമാനി ഹോക്കി അസോസിയേഷന്‍റെ സഹകരണത്തേടെ യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ‘ഗൾഫ് ഹോക്കി ഫിയസ്റ്റ’ ഹോക്കി മത്സരംത്തിന് നാളെ തുടക്കമാകും . നാളെയും മറ്റന്നാളുമായി ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്‌സിൽ നടക്കുന്ന മത്സരത്തിൽ ആറ് അന്തർദേശീയ ടീമും അത്രതന്നെ പ്രാദേശിക ടീമുകളുമാണ് മത്സരത്തിൽ ഏറ്റുമുട്ടുക.

നാളെ വൈകുന്നേരം ആറ് മണിക്ക് ടൂർണമെന്‍റിന്‍റെ ഔപചാരിക ഉദ്ഘാടനം ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമമാൻ ഡോ. മർവാൻ ജുമ അൽ ജുമ നിർവഹിക്കും. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യതിഥിയാകും. ഒമാനിലെ ഹോക്കിയുടെ പ്രചാരണത്തിനായി വിദേശികൾ സ്വദേശികളുമായി ചേർന്ന് കളിക്കേണ്ടത് അത്യവശ്യമാണെന്ന് വാർത്ത സമ്മേളനത്തിൽ ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമമാൻ ഡോ. മർവാൻ ജുമ അൽ ജുമ പറഞ്ഞു.

5000ൽ അധികം കാണികൾ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ അമ്പതോളം സ്ത്രീകൾ പങ്കെടുക്കുന്ന പാചക മത്സരവും ഫുഡ് ഫെസ്റ്റിവലും ഉണ്ടാകും. ഒമാൻ ഹോക്കി അസോസിയേഷൻ സെക്രട്ടറി ഡോ. കമീസ്, യു.ടി.എസ്.സി പ്രസിഡന്‍റ് ഹാഷിർ പൊൻമണിച്ചി, ഡോ. ഫാത്തിമ റിൻസി, വിപിൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

ഫോട്ടോ :- വി കെ ഷഫീർ

Leave a Reply

Your email address will not be published. Required fields are marked *