നഗ്ന നേത്രങ്ങൾ കൊണ്ട് ഗ്രഹണം വീക്ഷിക്കരുത്
ഈവനിംഗ് സ്കൂളുകൾക്ക് അവധി. മോർണിംഗ് ക്ലാസുകൾ ആറാമത്തെ പിരീടിനു ശേഷം അവസാനിക്കും.
ഒമാനിൽ ഇന്ന് ഭാഗിക സൂര്യ ഗ്രഹണം
ഉച്ചയ്ക്കു ശേഷം 2.57 മുതൽ 4.58വരെ ആണ് ഗ്രഹണ സമയം, ഏകദേശം 2 മണിക്കൂർ 7 മിനിറ്റ്, 3.57ന് ഗ്രഹണം ഏറ്റവും കൂടുതൽ അനുഭവപ്പെടും
നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യ ഗ്രഹണം നോക്കരുത്
അത് നിങ്ങളുടെ കാഴ്ച എന്നെന്നേക്കുമായി നഷ്ട പെടുത്തിയേക്കാം, റെറ്റിനയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കാം
അധികൃതർ മുന്നറിയിപ്പ് തരുന്നു.
സൂര്യ ഗ്രഹണം കാണണം എന്നുള്ള വർ സ്പെഷ്യൽ സൺ ഗ്ലാസ്, ആസ്ട്രോണിക്കൽ ബൈനോക്കുലർ ഉപയോഗിച്ച് മാത്രം കാണുക
ഒമാൻ ആസ്ട്രോണിക്കൽ സൊസൈറ്റി ഗ്രഹണം കാണാൻ സൗകര്യം ഏർപെടു ടുത്തിയിട്ടുണ്ട്
ഒമാനിൽ ഒക്‌ടോബർ 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:50 മുതൽ ഉച്ചകഴിഞ്ഞ് 4:58 വരെ രണ്ട് മണിക്കൂർ ഭാഗിക സൂര്യഗ്രഹണം നടക്കുന്നതിനാൽ, വിദ്യാഭ്യാസ മന്ത്രാലയം, യോഗ്യതയുള്ള അധികാരികളുടെ (MoE) ഏകോപനത്തോടെ സായാഹ്ന ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു, ആറാമത്തെ പീരീഡിന് ശേഷം പ്രഭാത ക്ലാസുകൾ അവസാനിക്കും. ഒക്ടോബർ 26 ബുധനാഴ്ച വിദ്യാർത്ഥികൾ സായാഹ്ന ക്ലാസുകൾ പുനരാരംഭിക്കും.
സൂര്യഗ്രഹണം ഒമാനിലെ ഒരോ പ്രദേശത്തും വ്യത്യസ്ത അനുപാതത്തിലാണ് അനുഭവപ്പെടുക. ഏറ്റവും കൂടുതൽ അനുഭവപ്പെടുക മുസന്ദം ഗവർണറേറ്റിലായിരിക്കും. 41 ശതമാനമായിരിക്കും ഇവിടെ ഗ്രഹണത്തിന്റെ അനുപാതം. മസ്‌കത്ത്-36, സലാല -22, നിസ്വ -35, സുഹാർ-37 ശതമാനവുമായിരിക്കും ഈ പ്രദേശങ്ങളിലെ ഗ്രഹണത്തിന്റെ അനുപാതം. ഉചിതമായ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് സൂര്യഗ്രഹണം വീക്ഷിക്കാൻ സാധിക്കും.