ഈവനിംഗ് സ്കൂളുകൾക്ക് അവധി. മോർണിംഗ് ക്ലാസുകൾ ആറാമത്തെ പിരീടിനു ശേഷം അവസാനിക്കും.

നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യനെ വീക്ഷിക്കരുത്

ഒമാനിൽ ഒക്‌ടോബർ 25 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:50 മുതൽ ഉച്ചകഴിഞ്ഞ് 4:58 വരെ രണ്ട് മണിക്കൂർ ഭാഗിക സൂര്യഗ്രഹണം നടക്കുന്നതിനാൽ, വിദ്യാഭ്യാസ മന്ത്രാലയം, യോഗ്യതയുള്ള അധികാരികളുടെ (MoE) ഏകോപനത്തോടെ സായാഹ്ന ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു, ആറാമത്തെ പീരീഡിന് ശേഷം പ്രഭാത ക്ലാസുകൾ അവസാനിക്കും. ഒക്ടോബർ 26 ബുധനാഴ്ച വിദ്യാർത്ഥികൾ സായാഹ്ന ക്ലാസുകൾ പുനരാരംഭിക്കും.

അതേസമയം, ജാഗ്രത പാലിക്കാനും സൂര്യനെ നേരിട്ട് കാണുന്നത് ഒഴിവാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഒക്‌ടോബർ 25ന് ഒമാൻ ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഒമാനി അസ്‌ട്രോണിമിക്കൽ സൊസൈറ്റി അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറും ഏഴ് മിനിറ്റും നീണ്ടുനിൽകുന്ന ഗ്രഹണം ഉച്ച കഴിഞ്ഞ് പ്രാദേശിക സമയം 2.50ന് ആണ് ആരംഭിക്കുകയെന്ന് ഒമാനി അസ്‌ട്രോണമി സൊസൈറ്റി കമ്മ്യൂണിറ്റി കമ്മ്യൂനിക്കേഷൻ കമ്മിറ്റി വൈ. ചെയർമാൻ പറഞ്ഞു.

ഭാഗിക ഗ്രഹണം 3.57ന് ആണ് സംഭിവിക്കുക. 4.58ന് അവസാനിക്കുകയും ചെയ്യും. സൂര്യഗ്രഹണം ഒമാനിലെ ഒരോ പ്രദേശത്തും വ്യത്യസ്ത അനുപാതത്തിലാണ് അനുഭവപ്പെടുക. ഏറ്റവും കൂടുതൽ അനുഭവപ്പെടുക മുസന്ദം ഗവർണറേറ്റിലായിരിക്കും. 41 ശതമാനമായിരിക്കും ഇവിടെ ഗ്രഹണത്തിന്റെ അനുപാതം. മസ്‌കത്ത്-36, സലാല -22, നിസ്വ -35, സുഹാർ-37 ശതമാനവുമായിരിക്കും ഈ പ്രദേശങ്ങളിലെ ഗ്രഹണത്തിന്റെ അനുപാതം. ഉചിതമായ നിരീക്ഷണ ഉപകരണങ്ങൾ ഉപയോഗിച്ച് സൂര്യഗ്രഹണം വീക്ഷിക്കാൻ സാധിക്കും.

ഒമാനി ആസ്‌ട്രോണമിക്കൽ സൊസൈറ്റി, ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്ര കാര്യ വകുപ്പുമായി സഹകരിച്ച്, ചില സൂര്യഗ്രഹണം നിരീക്ഷിക്കാനായി സൗകര്യം ഏർപ്പെടത്തും. ഇതിന്റെ വിശദാംശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പിന്നീട് അറിയിക്കും. ഗ്രഹണം നിരീക്ഷിക്കുമ്പോൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അസ്‌ട്രോണമിക്കൽ സൊസൈറ്റി പറഞ്ഞു. നഗ്‌നനേത്രങ്ങൾ കൊണ്ട് ഗ്രഹണം നിരീക്ഷിക്കരുതെന്നും സൊസൈറ്റി നിർദ്ദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *