"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ദീപങ്ങൾ പകർന്ന് ഒമാനിലെ ഇന്ത്യക്കാർ ഇന്ന് ദീപാവലി ആഘോഷിച്ചു. വീടുകൾ ദീപങ്ങൾകൊണ്ട് അലങ്കരിച്ചും പ്രത്യേക പൂജകൾ നടത്തിയുമാണ് ആഘോഷത്തെ വരവേൽക്കുന്നത്. ഇതിന്റെ ഭാഗമായി പുതുവസ്ത്രങ്ങൾ അണിയുകയും വീടുകളിൽ മധുരപലഹാരങ്ങൾ ഒരുക്കുകയും ബന്ധുക്കൾക്കും മറ്റും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അലങ്കരിച്ചിട്ടുണ്ട്.
ദീപാവലിയുമായി ബന്ധപ്പെട്ടു പ്രധാനമായും രണ്ടു ഐതിഹ്യങ്ങളാണ് ഉള്ളത്. ഒരു ഐതിഹ്യം പതിനാലു വർഷത്തെ വനവാസത്തിനു ശേഷം സീതാ ലക്ഷ്മണ സമേതനായി മടങ്ങിയെത്തിയ ശ്രീരാമചന്ദ്രനെ അയോധ്യാവാസികൾ ഭവനങ്ങളിലും വീഥികളിലും ദീപങ്ങൾ തെളിയിച്ചും പുതുവസ്ത്രങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തും വാദ്യാഘോഷങ്ങൾ മുഴക്കിയുമാണ് സ്വീകരിച്ചത്. ഈ ദിനത്തിന്റെ ഓർമയ്ക്കായാണ് ദീപാവലി ആഘോഷിക്കുന്നത്.
മറ്റൊരു ഐതിഹ്യമെന്തെന്നാൽ ഭഗവാൻ മഹാവിഷ്ണു ലക്ഷ്മീസമേതനായി ക്രൂരനായ നരകാസുരനെ നിഗ്രഹിച്ചു. ഇതിൽ സന്തോഷം പൂണ്ട ദേവന്മാര് ദീപാലങ്കാരം നടത്തിയും മധുരം വിളമ്പിയും ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായാണ് ദീപാവലി ആഘോഷം.
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുര്ദശി ദിവസം വരുന്ന ദീപാവലി ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ജനവിഭാഗം കൊണ്ടാടുന്ന മഹോത്സവമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ദീപങ്ങളുടെ ആവലിയാണ് ദീപാവലി. സംസ്കാരത്തിന്റെ സംരക്ഷണവും പോഷണവുമാണല്ലോ ആഘോഷങ്ങളുടെ മുഖ്യധര്‍മ്മം. വിജ്ഞാനവും വിനോദവും
ഈ വർഷത്തെ ദീപാവലി പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ആയതിനാൽ ആേഘാഷങ്ങൾക്ക് പൊലിമ കുറയും. പലരും വെള്ളിയാഴ്ചയാണ് വിപുലമായ ആഘോഷങ്ങൾ നടത്തുന്നത്. മിക്ക വീടുകളിലും ഇന്നലെ മുതൽ പ്രവേശന കവാടത്തിൽ ദീപങ്ങൾ കത്തിച്ചും ബഹുവർണ ചിത്രങ്ങൾ വരച്ചും ദീപാവലിയെ വരവേൽക്കുന്നുണ്ട്.
ഈ വർഷത്തെ ദീപാവലി പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ആയതിനാൽ ആേഘാഷങ്ങൾക്ക് പൊലിമ കുറയും. പലരും വെള്ളിയാഴ്ചയാണ് വിപുലമായ ആഘോഷങ്ങൾ നടത്തുന്നത്.
ദീപാവലി പ്രമാണിച്ചു ഇന്ന് ഒമാനിൽ ഇന്ത്യൻ സ്കൂളുകൾക്കും ഇന്ത്യൻ എംബസ്സിക്കും അവധി ആയിരുന്നു.