പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പുകൾ എടുക്കണമെന്ന്ആരോഗ്യ വിദഗ്ധർ

കോവിഡിന്‍റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്നും പോസിറ്റിവ് കേസുക ൾ ഇപ്പോഴും താഴ്ന്ന നിലയിലാ ണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത്കോവിഡ് വൈറസിന്റ പുതിയ വകഭേദം കണ്ടെത്തിയെന്ന സമൂഹ മാധ്യ മങ്ങളിൽ നടക്കുന്ന പ്രചാരണ പശ്ചാത്തലത്തിലാണ് മന്ത്രാലയം ട്വിറ്ററിലൂടെ വിശദീകരണം നൽ കിയിരിക്കുന്നത്.

ശൈത്യകാലമായതിനാൽ ശ്വാ സകോശ സംബന്ധമായ അസു ഖങ്ങൾ സാധാരണമാണ്. ഇത്തരം വൈറസ്മൂലമുണ്ടാകുന്ന രോഗങ്ങൾ വർധിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാ ക്കി. ശ്വാസകോശ സംബന്ധമാ യ രോഗങ്ങളിൽ നിന്നും പനികളി ൽനിന്നും കുടുംബത്തെയും മറ്റും സംരക്ഷിക്കാൻ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ഡർ നിർദേശിച്ചു. ശ്വാസകോശ സംബന്ധമാ യ പ്രശ്നങ്ങൾ, പകർച്ചപ്പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുടെ വൈറസുകളുടെ വ്യാപനത്തി നും മറ്റും ശീതകാലം അനുയോ ജ്യമായ സമയമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്‌ട റേറ്റ് ജനറൽ ഓഫ് ഡിസീസ് ക ൺട്രോളിലെ അണുബാധകളുടെ യും പ്രതിരോധ ശേഷിയുടെയും കൺസൾട്ടന്റായ ഡോക്ടർ അബ്ദുല്ല അൽ ഖയുദി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളി ൽ ചെറിയ തോതിൽ കോവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർ ട്ട്ചെയ്തിട്ടുണ്ട്.

അതേസമയം, രാ ജ്യത്ത്കോവിഡിന്‍റെ പുതിയ വ കഭേദങ്ങൾ കണ്ടെത്തിയെന്നുള്ള പ്രചാരണം തെറ്റാണ്. രാജ്യത്ത് നിലവിൽ കണ്ടുകൊ ണ്ടിരിക്കുന്ന ശ്വാസകോശ സം ബന്ധമായ അസുഖങ്ങൾ ജലദോ ഷത്തിന്‍റെയും പകർച്ചപ്പനിയുടേ യും ഭാഗമാണ്. വായുസഞ്ചാരമി ല്ലാത്ത ഇടങ്ങളിലാണ് ഇത്തരം വൈറസുകൾ വേഗത്തിൽ പട രുന്നത്. ജലദോഷത്തിന്റെ നേരിയ ല ക്ഷണങ്ങൾ മാത്രമേ ഉള്ളൂവെങ്കി ൽ, ഫാർമസികളിൽ മരുന്നുകളും മറ്റും വാങ്ങി കഴിക്കണം. എന്നാ ൽ, കഠിനമായ ശ്വാസകോശ ല ക്ഷണങ്ങളും ശ്വസിക്കാൻ ബുദ്ധി മുട്ടും ഉണ്ടാകുകയാണെങ്കിൽ മെ ഡിക്കൽ സംഘത്തിന്റെ പരിശോ ധനക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോകണം.

കുട്ടികളിൽ ഇത്തരം രോഗങ്ങൾ പടരുന്നത് പലപ്പോഴും സ്കൂളുകളിൽനിന്നും നഴ്സറികളിൽനിന്നുമാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ വൈറൽ അണുബാധക്ക് കൂടുതൽ സാധ്യതയുണ്ട്. അവരുടെ രോഗപ്രതിരോധ സംവിധാനങ്ങൾ വികസിക്കുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *