സുൽത്താനേറ്റിന്‍റെ കാൽ പന്ത് മേഖലയിൽ പുതുചരിതം രചിച്ച് എ.എഫ്.സി കപ്പ് സീബ് ക്ലബിന് . ബുകിത് ജലീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശ പ്പോരിൽ ക്വാലാലംപുര്‍ എഫ്.സി യെ എതിരില്ലാത്ത മൂന്നുഗോളിന് തകർത്താണ് രാജ്യത്തിന്‍റെ അഭിമാനമായി കിരീടം ചൂടിയത്. കളിയുടെ സർവമേഖലയിലും സീ ബ് ക്ലബിനായിരുന്നു ആധിപത്യം. തുടക്കം മുതലേ മികച്ച പന്തടക്കവുമായി ക്വാലാലംപുര്‍ എഫ്. സിയുടെ ഗോൾമുഖത്ത് നിരന്തരം ആക്രമണം അഴിച്ചു വിടാൻ സീബിന് ആയി . 22ാം മിനിറ്റിലായിരുന്നു സീബിന്‍റെ ആദ്യ ഗോൾ. പ്രതിരോ ധ താരം അലി അല്‍ ബുസൈദി യാണ് സീബിനുവേണ്ടി ഗോൾ നേടിയത്.

ആദ്യ ഗോൾ നേടിയ ഉന്മേഷത്തിൽ ഉണർന്നുകളിച്ച സീബിന്‍റെ കളി ആവേശത്തിന് പിന്നീട് ബുകിത് ജലീല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ഇടതു വലത് വിങ്ങുകളിലൂടെ യുള്ള മുന്നേറ്റത്താൽ ക്വാലാലം പുര്‍ എഫ്.സിക്ക് രണ്ടാം ഗോൾ ഏത് നിമിഷവും വീഴുമെന്നസ്ഥി തിയായി. 37ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. അല്‍ യഹ്‌യയു ടെ അസിസ്റ്റില്‍ അബ്ദുല്‍ അസീ സ് അല്‍ മുഖ്ബലിയാണ് പന്ത് വലയിലെത്തിച്ചത്. രണ്ടുഗോളി ന്‍റെ ലീഡുമായാണ് ആദ്യപകുതി അവസാനിച്ചത്.

എന്നാൽ, ണ്ടാം പകുതിയിൽ ക്വാലാലംപു ര്‍ എഫ്.സി തിരിച്ചടിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സീബ് ക്ലബിന്‍റെ പ്രതിരോധത്തിൽ തട്ടി പലതും ലക്ഷ്യം കാണാതെ പോകുകയായിരുന്നു. ഇതിനിടെ, മൂന്നാമത്തെഗോൾ നേടി സീബ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. 69ാം മിനിറ്റില്‍ മുന്നേറ്റ താരം മുഹ്‌സിന്‍ അല്‍ ഗസ്സാനിയു ടേതായിരുന്നു ഗോള്‍. ഫുട്ബാൾ മൈതാനത്ത് ഒമാന്‍ ക്ലബ് നേടുന്ന ഏറ്റവും വലിയ കിരീടം കൂ ടിയാണിത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ക ഴിഞ്ഞാല്‍ ഏഷ്യയിലെ വലിയ ര ണ്ടാമത്തെക്ലബ് ടൂര്‍ണമെന്റാണ് എ.എഫ്.സി കപ്പ്. ഒമാന്‍ ടെല്‍ ലീ ഗ് കപ്പ്, ഹിസ് മജസ്റ ക്റ്പ്പ്, ഒ എഫ്. എ സൂപ്പര്‍ കപ്പ് എന്നിവയെല്ലാം സ്വന്തമാക്കിയ സീബ് ക്ലബിന്‍റെ എഫ്.എഫ്.സി കപ്പ് കിരീടനേട്ടം മറ്റൊരു പൊൻതൂവലായി.

Leave a Reply

Your email address will not be published. Required fields are marked *