ശൈത്യകാലം: ഹീറ്ററില്‍ ശ്രദ്ധ വേണം

ശൈത്യകാലത്ത് ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് മസ്‌കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി. ദീർഘകാലത്തിന് ശേഷമായിരിക്കും പലരും ഹീറ്റർ പ്രവർത്തിപ്പിക്കുന്നത് എന്നതിനാലാണ് ഓർമപ്പെടുത്തൽ. വരും ദിവസങ്ങളിൽ തണുപ്പ് ശക്തമാകുന്നതോടെ ഹീറ്റർ ഉപയോഗിക്കുന്നവർ വർധിക്കും.
ഹീറ്ററിന്റെ സ്വിച്ച് ഓഫാക്കിയിട്ട് മാത്രമേ ചൂടുള്ള വെള്ളം ഉപയോഗിക്കാവൂ. ഘടിപ്പിച്ചതിലെ പ്രശ്നമോ മറ്റെന്തിങ്കിലും തകരാറോ കാരണം വൈദ്യുതി ആഘാതം ഏൽക്കാതിരിക്കാനാണിത്. ഹീറ്ററുകൾ ഘടിപ്പിക്കുമ്പോൾ ഗുണനിലവാരുള്ളത് തിരഞ്ഞെടുക്കുകയും ലൈസൻസുള്ള ഇലക്ട്രീഷ്യന്റെ സഹായം തേടുകയും വേണം.

ശൈത്യകാലത്ത് ഹീറ്റർ അപകടങ്ങൾ പതിവാണെന്നും ഓർമപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വാട്ടർ ഹീറ്റർ ഉപയോഗിക്കുന്നത് മൂലം അപകടങ്ങൾക്ക് വഴിവെക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കുട്ടികൾ അടക്കമുള്ളവർ ഹീറ്റർ സ്വിച്ച് ഓൺ ചെയ്യുന്നതും ഉപയോഗിക്കുന്നതും കൂടുതൽ കരുതലോടെയാകണം.
ആദ്യം ഉപയോഗിക്കുമ്പോൾ തന്നെ ഇലക്ട്രീഷ്യന് ഉപയോഗിച്ച് ഹീറ്ററിന്റെ പ്രവർത്തന ക്ഷമത പരിശോധിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

https://twitter.com/medc_oman/status/1581566967038676992?t=hbkP9wqKg3b99iOlz2P9jg&s=19

Leave a Reply

Your email address will not be published. Required fields are marked *