Grand mosque at muscat

മസ്കറ്റ് കെഎംസിസി കോർണിഷ് ഏരിയ കമ്മിറ്റിയുടെയും മസ്കറ്റ് സുന്നി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൗലിദ് മജ്ലിസും നബിദിന പ്രഭാഷണവും സംഘടിപ്പിച്ചു.

കോർണിഷ് ശൈഖ് മസ്ജിദിൽ നടന്ന പരിപാടി ശൈഖ് അബ്ദുൽ റഹ്മാൻ ഉസ്താദ് ഉൽഘാടനം ചെയ്തു.

മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മസ്കറ്റ് സുന്നി സെന്റർ പ്രസിഡന്റ്‌ അൻവർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹാഷിം ഫൈസി ദുആക്ക് നേതൃത്വം നൽകി.

മസ്കറ്റ് KMCC കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ കിണവക്കൽ, KMCC കോർണിഷ് ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ C K ബഷീർ, മസ്കറ്റ് സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷാജുദ്ധീൻ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

KMCC കോർണിഷ് ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി അജ്മൽ കബീർ സ്വാഗതവും അബ്ദുൽ സലീം V K നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *