പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിൽ നിര്യാതനായി.
പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായിരുന്ന അസുഖങ്ങളെ തുടർന്ന് ദുബൈ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.
നെഞ്ചു വേദനയെത്തുടർന്ന് രണ്ടു ദിവസമായി ആശുപത്രിയിൽ ആയിരുന്നു. ഒക്ടോബർ 2 ഞായർ രാത്രി 11 മണി കഴിഞ്ഞതോടെ അന്ത്യം സംഭവിച്ചു.
തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഒൗദ്യോഗിക ജീവിതമാരംഭിച്ചത്. ബിസിനസിന്റെ പല മേഖലകളിലേക്ക് വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് താമസിയാതെ ഉയർന്നു. ‘ജനകോടികളുടെ വിശ്വസ്തസ്ഥാപനം ’ എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം നാട്ടിലും പ്രശസ്തി നേടി.
അറ്റ്ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ത്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.
ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും നിക്ഷേപം നടത്തി. വൈശാലി, വാസ്തുഹാര, ധനം,സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ഏറെ സുഹൃത് വലയമുള്ള അദ്ദേഹത്തിന് ബിസിനസ് തകർച്ചയെത്തുടർന്ന് ജയിൽ വാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015ൽ ദുബായിൽ തടവിലായ അദ്ദേഹം 2018 ജൂണിലാണു മോചിതനായത്.
കേസുകളിൽ നിന്ന് മോചനം നേടി ദുബൈയിൽ പൊതുവേദികളിലടക്കം സജീവമായി വരികയായിരുന്നു. ഭാര്യ ഇന്ദിരയോടൊപ്പം ദുബായിലായിരുന്നു താമസം. mobiletrans crack
മക്കൾ: ഡോ.മഞ്ജു, ശ്രീകാന്ത്.