"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്കു വൻ തകർച്ച. ഇതേ തുടർന്ന് ഒരു ഒമാനി റിയാലിന് 209.80 എന്ന നിലയിൽ ആണ് എക്സ്ചേഞ്ച് നിരക്ക്.
വിദേശ കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും കുറയാൻ സാധ്യത. ആഗസ്റ്റിൽ ഇന്ത്യൻ രൂപ ഡോളറിനെതിരെ 80.12 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു. ആർ ബി ഐയുടെ ഇടപെടൽ കാരണം രൂപക്ക് വില കൂടി. സെപ്തംബർ രണ്ടിന് 79.79 എന്ന നിലയിലായി. ഒരു റിയാലിന് 207 എന്ന നിലയിലായിരുന്നത് 207.50 ലെത്തി. വ്യാഴാഴ്ച 209.50 രൂപ ആയി. വെള്ളിയാഴ്ച 209.80 രൂപയായി കുതിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഈ നിരക്ക്. ഞായറാഴ്ച വരെ ഈ നിരക്ക് റിയാലുമായുള്ള വിനിമയത്തിന് ലഭിക്കും.
കഴിഞ്ഞ ദിവസം നടന്ന യു എസ് ഫെഡറൽ മീറ്റിൽ പലിശ നിരക്ക് ഉയർത്തിയതിനെ തുടർന്ന് യു എസ് ഡോളർ ശക്തി പ്രാപിച്ചതിനെ തുടർന്നാണ് ഇന്ത്യൻ രൂപയിൽ ഇടിവുണ്ടായത്. ഈ നില തുടരുകയോ ഡോളർ ശക്തിപ്രാപിച്ചു രൂപയുടെ നിരക്ക് കുറയാനോ ആണ് നിലവിലെ സാഹചര്യം എന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജയിംസ് അഭിപ്രായപ്പെട്ടു