ഒമാനും സഊദിയും പ്രാഥമിക സമുദ്ര ഗതാഗ സഹകരണ കരാറില്‍ ഒപ്പുവെച്ചു

സമുദ്ര ഗതാഗതം, നാവികരുടെ സർട്ടിഫിക്കറ്റ്തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒമാനും സഊദി അറേബ്യയും പ്രാഥമിക സഹകരണ കരാറില്‍ ഒപ്പുവെച്ചു. ഒമാൻ – സഊദി ഫോറത്തിന്റെ ഭാഗമായി സുൽത്താനെ പ്രതിനിധീകരിച്ച് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രാലയവുമാണ് ധാരണയിലെത്തിയിരിക്കുന്നത്.

സമുദ്രഗതാഗത മേഖലയിലെ കൺസൾട്ടേഷനുകൾ, വിവരങ്ങൾ, അനുഭവങ്ങൾ പങ്കിടൽ, സമുദ്രഗതാഗത കമ്പനികൾ തമ്മിലുള്ള സഹകരണം, സമുദ്ര ഗതാഗത മേഖലയിലെ സാമ്പത്തിക നിക്ഷേപ സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യുക എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്. സമുദ്രഗതാഗതം വികസിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം കൈമാറുക, ഇരു രാജ്യങ്ങളിലെയും കപ്പലുകൾക്ക് നൽകുന്ന നാവിക സേവനങ്ങളുടെ നിലവാരം വർധിപ്പിക്കുക എന്നതും കരാറിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

ഒമാനെയും സഊദി അറേബയെയും ബന്ധിപ്പിക്കുന്ന റെയിൽ പാതയൊരുക്കാൻ ആലോചന. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ യാത്രയ്ക്കും ചരക്കുനീക്കത്തിനും സൗകര്യങ്ങൾ വർധിപ്പിക്കുക ലക്ഷ്യം വെച്ച് റെയിൽ പദ്ധതി പരിഗണിക്കുന്നതായി ഒമാൻ ഗതാഗത, വാർത്താ വിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മഅ്വലി. ഒമാൻ – സഊദി ഫോറത്തിന്റെ ഭാഗമായി മേഖലയിൽ വിവിധ സഹകരണങ്ങൾ ഇരു രാഷ്ട്രങ്ങളും ചർച്ചചെയ്തു.സഊദി ഗതാഗത, ലോജിസ്റ്റിസ്ക് മന്ത്രി സാലിഹ് അൽ ജാസറുമായി റെയിൽവെ പാത സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നതായി സഈദ് ബിൻ ഹമൂദ് അൽ മഅ്വലി പറഞ്ഞു.

വിവിധ മേഖലകളിൽ പുതിയ സഹകരണ കരാറുകൾക്കും രൂപം നൽകും. വ്യാപാര മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും. ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ യാത്രക്കാരുടെഎണ്ണം അടുത്ത കാലങ്ങളിൽ തന്നെ ഇരട്ടിയാകുമെന്നുംഒമാൻ – സഊദി ഫോറം പ്രതീക്ഷ പങ്കുവെച്ചു.അതേസമയം, ഗതാഗതമേഖലയിൽ വലിയ മാറ്റത്തിന് കാരണമാകുന്ന ജി സി സി റെയിൽ പദ്ധതി പുരോഗമിക്കുകയാണ്. ഈ പദ്ധതിയിലൂടെ യാത്രയും ചരക്ക്നീക്കവും എളുപ്പമാക്കുകയും ചെലവ് കുറക്കുകയും ചെയ്യും. ജി സി സിയിലെആറ് രാജ്യങ്ങൾ അതത് മേഖലകളിലെ ജോലി പൂർത്തീകരിച്ച് ആദ്യഘട്ടം 2018ൽ യാഥാർഥ്യമാക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും എണ്ണ വിലയിടിവും കൊവിഡും കാരണം പദ്ധതി മുന്നോട്ടുപോകാനായില്ല. ഓരോ രാജ്യത്തും നിർമിക്കേണ്ട റെയിൽവേ ലൈനിന്റെ രൂപരേഖ നേരത്തേതയാറാക്കിയിട്ടുണ്ട്. 2,177 കിലോമീറ്റർ പൂർത്തിയാക്കിഭാവിയിൽ കൂടുതൽ മേഖലകളിലേക്കു ദീർഘിപ്പിക്കുന്നതും പരിഗണിക്കപ്പെടും

സഊദി വഴി ജോർദാനിലേക്കും കുവൈത്ത് വഴി ഇറാഖിലേക്കും പാത ദീർഘിപ്പിക്കാനാകും. സിറിയയും തുർക്കിയുമാണ് മറ്റു ലക്ഷ്യങ്ങൾ. ജോർദാൻ വഴി തുർക്കി റെയിൽ ശൃംഖലയിലേക്കു കടക്കുന്നതോടെ യൂറോപ്പുമായി ബന്ധമാകും.

സലാല സൊഹാർ ദുകം തുറമുഖ മേഖലകളെ ബന്ധിപ്പിക്കുമെന്നത ാണ് ഒ മ ാൻ റെയിൽ പദ്ധതിയുടെഏറ്റവും വലിയ പ്രത്യേകത. ലോക രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളാണിവ. ലോജിസ്റ്റിക് മേഖലയിൽ മാത്രം 35,000 ലേറെതൊഴ ിലവസ രങ്ങളുണ്ടാകും. ഒമാനെ മേഖലയിലെ ലോജിസ്റ്റിക് ഹബ് ആക്കി മാറ്റാനും ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തിൽ മാറ്റത്തിനു തുടക്കമിടാനും കഴിയും. റൂവി, മത്ര, രാജ്യാന്തര വിമാനത്താവളം, സീബ് മേഖലകളെ ബന്ധിപ്പിച്ചുള്ള മെട്രോ, മസ്കത്ത്- സൊഹാർ ലൈറ്റ്റെയിൽ എന്നിവയും പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *