രാജ്ഞിയോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച പൊതു-സ്വകാര്യ മേഖലകളിലും വിദേശത്തുള്ള സുൽത്താനേറ്റിന്റെ എംബസികളിലും ഒമാൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ സുൽത്താൻ ഉത്തരവിട്ടിരുന്നു.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്​ അനുശേചാചിച്ചു. രാജ്ഞി സുൽത്താനേറ്റ​ിന്റെ അടുത്ത സുഹൃത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകിയ വ്യക്​തയുമായിരുന്നുവെന്ന്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്ഞിയോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച പൊതു-സ്വകാര്യ മേഖലകളിലും വിദേശത്തുള്ള സുൽത്താനേറ്റിന്റെ എംബസികളിലും ഒമാൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ സുൽത്താൻ ഉത്തരവിട്ടു.

രാജ്ഞി തന്റെ 70 വർഷത്തെ ഭരണത്തിലുടനീളം, ലോകമെമ്പാടും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രചരണത്തിന് വളരെയധികം സംഭാവന നൽകിയ ഒരു വിവേകശാലിയായ നേതാവായാണ്​ അറിയപ്പെടുന്നത്​. രാജ്ഞിയുടെ മരണത്തോടെ ഒമാന്​ ശരിക്കും ഒരു പ്രമുഖ വ്യക്തിത്വത്തെയാണ്​ നഷ്ടപ്പെട്ടതെന്ന്​ ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *