"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിന വാർഷികവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സദർ മുഅല്ലിം മുസ്തഫ റഹ്‌മാനിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മരണപ്പെട്ട മുൻ മദ്രസ്സ അദ്ധ്യാപകൻ യൂസഫ് അസദി ഉസ്താദിനെ അനുസ്മരിച്ചു പ്രത്യേക പ്രാർത്ഥനയും നടത്തി. മദ്രസ്സ ഹാളിൽ ചേർന്ന പരിപാടിയിൽ മദ്രസ്സ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും മദ്രസ്സ മാനേജ്‌മന്റ് പ്രതിനിധികളും സംബന്ധിച്ചു. മബേല കെഎംസിസി ആക്ടിങ് പ്രസിഡന്റ് അറഫാത് സാഹിബ് സ്വാതന്ത്ര ദിന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥി ജിബ്‌രീൽ ഫാരിസ് ഒന്നാം സമ്മാനവും ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റാഷിദ് രണ്ടാം സമ്മാനവും നാലാം ക്ലാസ് വിദ്ധാർഥിനി ഹിബ അബ്ദുൽ ജലീൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമ്മാനദാനത്തെ തുടർന്ന് പായസവിതരണവും നടത്തി.
വളരെ വേദനകൾ സമ്മാനിച്ച് കൊണ്ടാണ് യൂസഫ് അസദി ഉസ്താദ് വിട വാങ്ങിയതെന്ന് സദർ മുഅല്ലിം മുസ്തഫ റഹ്‌മാനി പറഞ്ഞു വിടവാങ്ങലിന്റെ ഒന്നാം വാര്ഷികത്തിലാണ് അനുസ്മരണം സംഘടിപ്പിക്കപ്പെട്ടത്. ആരാലും സ്നേഹിക്കപ്പെട്ടിരുന്ന വ്യക്തിത്വം ആയിരുന്നു യൂസഫ് അസദി ഉസ്താദ് എന്ന് അദ്ദേഹത്തെ അനുസ്മരിച്ച അറഫാത്ത് സാഹിബ് പറഞ്ഞു. മികച്ച അധ്യാപകനും പണ്ഡിതനും അതിലുപരി നല്ലൊരു ഗായകൻ കൂടി ആയിരുന്നു അസദി. പഠിപ്പിക്കാൻ ഏറെ പ്രയാസം ഉണ്ടായിരുന്ന ഒന്നാം ക്ലാസ്സിലെ കുട്ടികളെ യാണ് അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്നത്. കുട്ടികളുടെ ഇടയിൽ അവരിൽ ഒരാളായും രക്ഷിതാക്കൾക്ക് മുമ്പിൽ പക്വതയേറിയ അധ്യാപകനായും അദ്ദേഹം വർത്തി ച്ചതായി അഷറഫ് ബാഖവി അനുസ്മരിച്ചു.