നിസ്‌വ കെഎംസിസിയുടെ 2022-24 കാലാളവിലേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു.

നിസ്‌വ കെഎംസിസിയുടെ 2022-24 കാലാളവിലേക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് കാക്കേരി സാഹിബ് മെമ്പർഷിപ്പ് കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി അബ്ദുൽ ഹഖ് കൊടുവള്ളി സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്ടിങ് പ്രസിഡണ്ട് ഹനീഫ ബിൻഷായ അധ്യക്ഷത വഹിച്ചു. യോഗത്തിൽ 2022 ജൂൺ മാസത്തിലെ റിലീഫും പ്രഖ്യാപിച്ചു.

ഹോസ്പിറ്റലുകളിൽ കാശ് ഇളവ് അടക്കം ഒരുപാട് ബെനിഫിറ്റുകൾ മെമ്പർഷിപ്പ് കാർഡിനുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത നൗഷാദ് കാക്കേരി അറിയിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിൻ ചെയർമാൻ ഷാഹിർ കട്ടിപ്പാറ, ഹരിത സാന്ത്വനം അസിസ്റ്റൻറ് കോഡിനേറ്റർ റഫീഖ് കൊടുവള്ളി എന്നിവർ യോഗത്തിൽ സംസാരിച്ചു. ജോയിൻ സെക്രട്ടറി ഡോ:ശംസുദ്ധീൻ യോഗത്തിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *