മസ്‌കത്ത് | ലയൺസ് ക്ലബ്ബ് ഇന്റർനാഷനൽ ഒമാൻ ചാപ്റ്റർ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള (2025-26) ഭാരവാഹികളെ തിരഞ്ഞെടുത്തു. അരവിന്ദ് എ നായർ (പ്രസിഡന്റ്), വൈശാഖ് വിത്തൽ (സെക്രട്ടറി ), മനോഹർ (ട്രഷറർ), വിനോദ് ആന്റണി (അഡ്മിനിസ്‌ട്രേറ്റർ) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച ഇന്റർകോണ്ടിനന്റൽ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
12 അംഗങ്ങളുമായി തുടങ്ങിയ ലയൺസ് ക്ലബ്, ഇന്ന് 44  അംഗങ്ങൾ ഉള്ള വലിയ ഒരു സംഘടനയായി വളർന്നു. കുട്ടികൾക്കായുള്ള ലിയോ ക്ലബ്, വനിതകളുടെ ഗ്രൂപ് തുടങ്ങിയവ കുട്ടികളുടെയും വനിതകളുടെയും പൊതുജന സേവനപ്രവർത്തനങ്ങളിലും പരിസ്ഥിതി പ്രവർത്തനങ്ങളിലുള്ള തത്പരതയും സന്നദ്ധതയും അവരുടെ നേതൃപാടവം വളർത്തുന്നതിനും സഹായകമായി പ്രവർത്തിക്കുന്നു.
നാളെ നടക്കുന്ന സ്ഥാനാരോഹണത്തോടൊപ്പം പുതിയ കലണ്ടർ വർഷത്തേക്കുള്ള ക്ലബ്ബിന്റെ ഈ വർഷത്തെ കാരുണ്യ പ്രവർത്തനങ്ങളുടെയും പദ്ധതികളും രൂപ രേഖ പ്രഖ്യാപിക്കും. ക്ലബ് റീജിയനൽ ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കും.
ചുരങ്ങിയ വർഷത്തിനിടെ വിവിധ ജീവ കാരുണ്യ- സാമൂഹിക പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്ന് ഭാരവാഹികൾ പറഞ്ഞു. നൂറുകണക്കിന് രക്തദാതാക്കളെ സംഘടിപ്പിച്ചു കൊണ്ട് എല്ലാ  മൂന്നു മാസങ്ങൾ കൂടുമ്പോഴും പതിവായി രക്തദാന ക്യാമ്പുകൾ നടത്തുത്തിവരുന്നുണ്ട്. പ്രമേഹ പരിശോധനാ പരിപാടികൾ, ബീച്ച്  ശുചീകരണ പ്രവർത്തനങ്ങൾ, ഭക്ഷ്യധാന്യ കിറ്റ് വിതരണം, യുവജങ്ങളെ സ്വയം സജ്ജരാക്കുവാൻ വേണ്ട പ്രവർത്തങ്ങൾ, ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനും അവരുടെ വിദ്യാഭ്യാസത്തിനും  മറ്റു കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ചെങ്ങന്നൂരിൽ ആരംഭിച്ചിട്ടുള്ള ലില്ലി സ്‌കൂളിന്റെ പ്രവർത്തനങ്ങളിലെ സഹകരണം തുടങ്ങിയവയും ക്ലബ് തുടർന്നുവരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. അരവിന്ദ് എ നായർ, വൈശാഖ് വിത്തൽ, മനോഹർ മാണിക്കത്ത്, വിനോദ് ആന്റണി വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *