മസ്കറ്റ്: ഒമാനിലെ  ഭക്ഷ്യ വിതരണ സ്ഥാപനമായ A  & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്,  ദുബായിലെ പ്രമുഖ ബ്രാൻഡ് ആയ അൽ ഇസ്‌ലാമിയുമായി സഹകരിച്ചു ഉല്പന്നങ്ങൾ ഒമാൻ   വിപണിയിലെത്തിക്കുന്നു…

ഇരുപത്തെട്ടു വർഷത്തോളമായി  ഓമാനിലെ വിശ്വസ്തമായ ഭക്ഷ്യ വിതരണ സ്ഥാപനമായ A  & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, യു എ ഇ യിൽ നിന്നുള്ള പ്രമുഖ റിയൽ  ഹലാൽ ഫുഡ് ബ്രാൻഡായ അൽ ഇസ്‌ലാമി ഫുഡ്സുമായി സഹകരിക്കുന്നതിന്റെ ഭാഗമായുള്ള  അൽ ഇസ്‌ലാമി 
ഡീലർഷിപ്പ് കൈമാറ്റം  ജൂൺ 18-ന് മസ്കത്തിലെ നവോട്ടലിൽ നടക്കുമെന്ന് A  & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, എക്സിക്യൂട്ടീവ് ഡയറക്ടർ നസിറുദ്ധീൻ കെ, ബിസിനസ് ഹെഡ് ബിജു അയ്യാരിൽ , ഓപ്പറേഷൻ മാനേജർ സുനിൽ ബാബു ,സെയിൽസ് & മാർക്കറ്റിംഗ് മാനേജർ രജീഷ് രാജൻ എന്നിവർ   വാർത്താസമ്മേളനത്തിൽ അറിയിച്ചു.. അൽ ഇസ്ലാമിയുമായുള്ള  സഹകരണം മൂലം  ഓമാനിലെ ഭക്ഷ്യ മേഖലയെ ഉയർന്ന നിലവാരത്തിലുള്ള, യഥാർത്ഥ ഹലാൽ ഉൽപ്പന്നങ്ങൾ, മിതമായ നിരക്കിൽ   രാജ്യത്തിൻറെ വിവിധയിടങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന്   A & A   മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ് മാനേജ്‍മെന്റ് അറിയിച്ചു..  1981-ൽ യു എ ഇ യിൽ സ്ഥാപിതമായ അൽ ഇസ്‌ലാമി, ലോകോത്തര നിലവാരമുള്ള ഹലാൽ ഫ്രോസൺ ഉൽപ്പന്നങ്ങളിലൂടെ ശ്രദ്ധേയമായ ബ്രാൻഡാണ്. ചിക്കൻ, മീറ്റ്, സീഫുഡ്, റെഡി ടു കുക്ക് വിഭവങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ അവരുടെ വിപണന ശ്രേണിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *