മസ്കറ്റ് : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥികളുടെ ഒമാനിലെ കൂട്ടായ്മയായ മെയ്സ് (MACE) അലുംനി അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. ഒമാൻ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് വെള്ളിയാഴ്ച നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. എം എ കോളേജ് പ്രിൻസിപ്പാൽ ഡോക്ടർ ബോസ്സ് മാത്യു ജോസ് പരിപാടി ഉൽഘാടനം ചെയ്തു. എഞ്ചിനീയർ റിയാസ് മുഹമ്മദ്‌, എഞ്ചിനീയർ ചന്ദ്രലാൽ, എഞ്ചിനീയർ ജീന സുബിൻ, അസോസിയേഷൻ ഓഫ് മെയ്സ് അലുംനി ചാപ്റ്റേഴ്സ് പ്രതിനിധി എഞ്ചിനീയർ ജോൺ ഇമ്മാനുവൽ, എന്നിവർ സംസാരിച്ചു. മെയ്സ് അലുംനി അസോസിയേഷൻ ഒമാൻ പ്രസിഡന്റ് ബെന്നി ജോസഫ് സ്വാഗതവും സിൽവർ ജൂബിലി ചെയർമാൻ എഞ്ചിനീയർ ജോസഫ് പി ജെ നന്ദിയും പറഞ്ഞു.  മെയ്സ് (MACE) അംഗങ്ങളുടെ കുടുംബങ്ങൾ പങ്കെടുത്ത വിവിധ കലാ സാഹിത്യ പരിപാടികളും രൂപ രേവതിയുടെയും സംഘത്തിന്റെയും സെലിബ്രിറ്റി പരിപാടിയും, രാഗ റയറ്റ് ന്റെ ബാന്റ് പെർഫോമൻസും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. മെയ്സ് (MACE) അലുംനി അംഗങ്ങളെ കൂടാതെ കേരളത്തിലെ വിവിധ എഞ്ചിനീയറിങ് കോളേജുകളിലെ പൂർവ വിദ്യാർത്ഥികളുടെ പ്രതിനിധികൾ ഉൾപ്പെടെ 250 ഓളം ആളുകൾ പരിപാടികളിൽ സംബന്ധിച്ചു.  ഒമാനിൽ റോഡ്, വിമാനത്താവളം, വൈദ്യുതി, ടെലി കമ്മ്യൂണിക്കേഷൻ, പെട്രോളിയം മേഖലകളിൽ ഉൾപ്പെടെ ആദ്യകാലം മുതലേ വികസനത്തിന് ചുക്കാൻ പിടിച്ച നിരവധി എൻജിനീയറിങ് വിദഗ്ദരാണ്  25 വർഷത്തോളം മെയ്സ് (MACE) അലുംനി കൂട്ടായ്മയിൽ ഭാഗമായിട്ടുള്ളത്.

ഫോട്ടോ : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ് പൂർവ്വ വിദ്യാർത്ഥികളുടെ ഒമാനിലെ കൂട്ടായ്മയായ മെയ്സ് (MACE) അലുംനി അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം. എം എ കോളേജ് പ്രിൻസിപ്പാൽ ഡോക്ടർ ബോസ്സ് മാത്യു ജോസ് പരിപാടി ഉൽഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *