മസ്കറ്റ് :

കണ്ണൂർ സ്വദേശികളുടെ കൂട്ടായ്മയായ കണ്ണൂർ കണക്ടിന്റെ ആദ്യ കലാസാംസ്‌കാരിക പരിപാടി മെയ്‌ 23 വെള്ളിയാഴ്ച അൽ ഫലാജ് ഹോട്ടലിൽ നടക്കും.

കണ്ണൂർ ജില്ലയുടെ വ്യതിരിക്തമായ സവിശേഷതകളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി റോജിത്തിന്റെ രചനയിൽ പ്രശസ്ത സിനിമാ നാടക പ്രവർത്തകൻ മഞ്ജുളന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന “കണ്ണായ കണ്ണൂർ” എന്ന ദൃശ്യ ശ്രാവ്യ വിരുന്നായിരിക്കും പരിപാടിയുടെ ഹൈലൈറ്റ്.

ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ് ആണ് മുഖ്യാഥിതി. WHO യുടെ കൺട്രി ഹെഡും, കോവിഡ് സമയത്ത് നിസ്തുലമായ സേവനവും നടത്തിയ   ഡോക്ടർ അഷീൽ ആണ് വീശിഷ്ടാതിഥി.

പരിപാടിയോടനുബന്ധിച്ച് മൂന്ന് കണ്ണൂർ സ്വദേശികളെ ആദരിക്കും. പ്രമുഖ മാധ്യമ, സിനിമാ പ്രവർത്തകനായ കബീർ യൂസുഫ്, പത്താം തരം പരീക്ഷയിൽ ഒമാൻ ടോപ്പർ ആയ സീബ് ഇന്ത്യൻ സ്കൂളിലെ സംഹിത സുനിൽ, അയേൺ മാൻ endurance മത്സരം പൂർത്തിയാക്കിയ ബിനീഷ് എന്നിവരെയാണ് ആദരിക്കുന്നത്.

ഒരു സംഘടന രൂപീകരിക്കണമെന്ന ഉദ്ദേശത്തിലല്ല കണ്ണൂർ കണക്ട് ജനിച്ചതെന്നും ഒമാനിലും നാട്ടിലും സഹായമാവശ്യപ്പെട്ടു നിരവധി ആളുകൾ പലരേയും സമീപിക്കുന്ന പശ്ചാത്തലത്തിലാണ് ഒരു ക്രോഡീകൃത പ്രവർത്തനത്തിന്റെ അവശ്യകത ബോധ്യപ്പെട്ട പശ്ചാത്തലത്തിൽ സമാന ചിന്താഗതിക്കാരായ കണ്ണൂർകാരുടെ ഒരു സംഘടന എന്ന ആശയമുണ്ടായതെന്നു രേഖാ പ്രേം പറഞ്ഞു. വീൽചെയർ തുടങ്ങി, രക്ത ദാനം, ഭവന നിർമാണം  വിദ്യാഭ്യാസസഹായം വരെ നൽകാൻ സംഘടനയ്ക്ക് കഴിഞ്ഞതായി സംഘടക സമിതി അംഗങ്ങളായ സിബി ചാക്കോ, പ്രേമംരാജ്, ഹബിൻ കെ ഹരി, ക്രിസ്റ്റി ആന്റണി, സായൂജ്, ജൈജേഷ്, അർഷാദ് എന്നിവർ പറഞ്ഞു.

ഗോൾഡൻ ട്യൂലിപ്,
PAV ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്,
ഫാൽക്കൻ പ്രിന്റ്റേഴ്സ്,
മോനിപാക്ക്
സൺ അൽ ഫവാൻ,
ബരീഖ് അൽ ഖലീജ്, അൽ റയിദ LLC
മഗ്‌സി ഷിപ്പിങ് എന്നിവരാണ് പരിപാടിയുടെ പ്രയോജകർ

മറ്റു ജിസിസി രാജ്യങ്ങളിലും സമാന ചിന്താഗതിക്കാരായ ആളുകൾ കണ്ണൂർ കണക്ട് എന്ന പേരിൽ പ്രവർത്തിക്കുന്നുണ്ട്.


——-

Leave a Reply

Your email address will not be published. Required fields are marked *