മസ്കറ്റ് : ഹൃസ്വ സന്ദർശനത്തിനായി മസ്കറ്റിൽ എത്തിചേർന്ന മുസ്ലിം ലീഗ് മുതിർന്ന നേതാവും പേരാവൂർ മണ്ഡലം മുൻ അധ്യക്ഷനും ഇരിട്ടി ടൌൺ മുസ്ലിം ലീഗ് പ്രസിഡന്റുമായ തറാൽ ഈസ സാഹിബിന് മസ്കറ്റ് കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
മസ്ക്കറ്റ് റൂവിയിൽ വച്ച് മുഹമ്മദ് ബയാനിയുടെ അദ്ധ്യക്ഷതയിൽ യൂസുഫ് ഉളിയിൽ പരിപാടി ഉൽഘാടനം ചെയ്തു. തറാൽ ഈസ സാഹിബ് സ്വീകരണത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു. സലീം അടക്കാത്തോട്,റമീസ് ഇരിട്ടി,ബഷീർ ശിവപുരം,സവാദ് വാഫി എന്നിവർ ആശംസ പ്രസംഗം നടത്തി…
റഫീഖ് തിട്ടയിൽ,ആബിദ് കീഴ്പ്പള്ളി,ജുനൈദ് മുഴക്കുന്ന്,ഗഫൂർ മായൻമുക്ക്,ശാക്കിർ വളോര തുടങ്ങിയവർ സംബന്ധിച്ചു
അഫ്സൽ വിളക്കോട് സ്വാഗതവും അജ്മൽ വളോര നന്ദിയും പറഞ്ഞു
