ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ഒമാനിലെ സൂറിൽ നിന്നും ഒരു കൊച്ചു മിടുക്കി – ശിവന്യ പ്രശാന്ത്.
ഇൻ ലൈന്‍ റോളർ സ്കേറ്റ്സ് ധരിച്ചുകൊണ്ട്, തലയുടെ മുകള്‍ ഭാഗത്ത് കെട്ടിവച്ച തലമുടിയിൽ ഹുല ഹൂപ് (hula hoop) കറക്കി 6 കിലോമീറ്റർ ദൂരം 28 മിനിറ്റ് 02 സെക്കന്റ് കൊണ്ടാണ് ശിവന്യ പൂര്‍ത്തിയാക്കിയത്.
ഇന്നലെ (13/12/2024) സൂറിലെ അല്‍ ബര്‍, ഷര്‍ക്കിയ റീജിയനില്‍, ഗസറ്റഡ് ഓഫീസർ, ടൈം കീപ്പേർസ്, എഞ്ചിനീയര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഒഫീഷ്യൽ പ്രകടനം നടത്തി. ഇന്ത്യന്‍ സ്കൂള്‍ സൂര്‍ 6ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശിവന്യ പ്രശാന്ത്.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടിയിട്ടുള്ള ഈ കൊച്ചു മിടുക്കി പഠനത്തിലും മറ്റു കലാ കായിക മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ചടങ്ങിൽ, ഇന്ത്യന്‍ സ്കൂള്‍ സൂര്‍ പ്രിന്‍സിപ്പല്‍ Dr. ശ്രീനിവാസൻ , ഇബ്ര ഇന്ത്യൻ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.സപ്റ്റൽ ബി മമോത്ര , ഇന്ത്യന്‍ സ്കൂള്‍ സ്പോര്‍ട്സ് അധ്യാപകരായ ശ്രീമതി അശ്വതി വിശാഖ്, ശ്രീ വിശാഖ്, ഇന്ത്യന്‍ സോഷ്യൽ ക്ലബ് സൂര്‍ പ്രസിഡന്റ്. ശ്രീ A. K.സുനില്‍, ശ്രീ അഭിജിത്ത് മറ്റു പല വിശിഷ്ട വ്യക്തികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.
ഒമാനിലെ ഭവാന്‍ എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ ശ്രീ പ്രശാന്തിന്റെയും ശ്രീമതി.സുസ്മിതയുടേയും മകളാണ് ശിവന്യ. സഹോദരന്‍ ശ്രീ ശിവാങ്ക് പ്രശാന്ത് കൊല്‍ക്കത്തയില്‍ എഞ്ചിനീയറിംഗ് (NIT) രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
