സൊഹാർ / ഷിനാസ് :

ജനുവരി 31 തീയയ്യതി സോഹാറിൽ വച്ച് നടക്കുന്ന ‘ബാത്തിനോത്സവം 2025’

പ്രചാരണ പരിപാടിയുടെ ഭാഗമായി ഷിനാസ് സാംസ്കാരിക വേദി ഷിനാസ് ഫാമിലി റിസോർട്ടിൽ വച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമം

വേറിട്ട പരിപാടിയായി.

ആരോഗ്യ ക്ലാസ്സ്, കുട്ടികളുടെയും മുതിർന്നവരുടെയും

കലാപരിപാടികൾ, ഡാൻസ്, ഗാനമേള,

മുതിർന്ന പ്രവാസികളെ ആദരിക്കൽ, പുസ്തക പ്രകാശനം, എന്നിവ നടന്നു.

ബാത്തിന സൗഹൃദ വേദി പ്രസിഡണ്ട് തമ്പാൻ തളിപ്പറമ്പ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡോക്ടർ മുംതാസ് അബ്ദുൽ അസീസ് ആരോഗ്യ ക്ലാസ് എടുത്തു. ചടങ്ങിൽ മുതിർന്ന പ്രവാസികളായ രാജൻ, വിജയൻ, ഭദ്രൻ . മോഹനൻ,ബേബി ബിൻസി. എന്നിവരെ ആദരിച്ചു. ബാത്തിനാൽസവം സംഘാടക സമിതി ഭാരവാഹികളായ സതീഷ് ജി ശങ്കർ, നവാസ് മൂസ, സിറാജ് തലശ്ശേരി, ജയൻ എടപ്പറ്റ എന്നിവർ ആശംസകൾ നേർന്നു.

വേദിയിൽ ബിൻസി നിത്യൻ രചിച്ച 

കാവ്യാ ബുക്സ് പ്രസിദ്ധീകരിച്ച 

‘ ജ്വാല മുഖി ‘ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.

സാംസ്കാരിക വേദി പ്രസിഡണ്ട് ഷാജി ലാലിന്റെ അധ്യക്ഷതയിൽ ചേർന്ന സൗഹൃദ സംഗമം സുരേഷ്. വി പി രാജു.

നിഷാദ്. ശ്രീജിത്ത്.

മണികണ്ഠൻ. ഷാജൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *