മസ്കറ്റ് 

​വാ​യു മ​ർ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒമാന്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം .അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി സ​ജീ​വ​മാ​യ പൊ​ടി​ക്കാറ്റ്, തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ, പ​ർ​വ​ത​ശി​ഖ​ര​ങ്ങ​ളി​ൽ മ​ഞ്ഞ് രൂ​പ​പ്പെ​ടു​ക എ​ന്നി​വ​ക്കും സാ​ധ്യ​ത​യു​ണ്ട്.

ഒ​മാ​നിൽ കാ​ലാ​വ​സ്ഥാ മാറ്റത്തിന്റെ ഭാഗമായാണ് അസ്ഥിര കാലാവസ്ഥ പ്രവചനമുള്ളത്. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും അ​ൽ ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും ഒ​മാ​ൻ ക​ട​ലി​ന്റെ ഭാ​ഗ​ങ്ങ​ളി​ലും ചി​ല താ​ഴ്‌​വ​ര​ക​ളി​ലും മ​ല​യി​ടു​ക്കു​ക​ളി​ലും ഇതിന്റെ ആഖാതം അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാമെന്നും കാലാവസ്ഥ നി​രീ​ക്ഷ​ണ ​​കേ​ന്ദ്രം വ്യക്തമാക്കി. തൽഫലമായി രാജ്യത്ത് താ​പ​നി​ല​യും കു​റ​യും. മ​ഴ യോടൊപ്പം വെ​ള്ള​പ്പൊ​ക്ക​ത്തി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൗരന്മാരും താമസക്കാരും ജ​ാഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം. പൊടികാറ്റിന്റെയും മ​ഴ​യു​ടെ​യും ഭാ​ഗ​മാ​യി ദൃ​ശ്യ​പ​ര​ത കു​റ​യു​ന്ന​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നിർദ്ദേശത്തിലുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *