മസ്കറ്റ്  : സീബിലെ ഗായകരുടെ കൂട്ടായ്മയിൽ രൂപീകരിച്ച ‘തളിർ’ മ്യൂസിക് ബാൻഡിന്റെ ഉത്ഘടനവും ഒ.എൻ.വിയ്ക്കൊരു ഓർമക്കുറിപ്പ് എന്ന പേരിൽ സംഗീതരാവും സംഘടിപ്പിച്ചു.

ഗൾഫ് കോളേജ് ഓപ്പൺ സ്റ്റേജിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. തളിർ മ്യൂസിക് ബാൻഡിലെ 11 ഓളം ഗായകരെ അണിനിരത്തി നടത്തിയ സംഗീത പരിപാടി ആസ്വാദകർക്ക് ഹൃദ്യമായഅനുഭവമായിരുന്നു. ഒ.എൻ വി ഗാനരചന നിർവഹിച്ച കേൾക്കാൻ ഇഷ്ടപ്പെടുന്ന 20ഓളംപാട്ടുകളാണ് അവതരിപ്പിച്ചത്.

ഒമാൻ മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ നൗഫൽ, സംബശിവൻ, തങ്കം കവിരാജ്, പ്രകാശൻ ഇബ്ര തുടങ്ങിയവർ ചേർന്നു തളിർ ബാൻഡിന്റെ ഉത്ഘാടനം നിർവഹിച്ചു. തളിർ ബാൻഡിന്റെ നേതൃത്വത്തിൽ മ്യൂസിക്നോട്‌ ഒപ്പം ഡാൻസ്, നാടകം തുടങ്ങി മറ്റ് കലാപ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുമെന്ന് ബാൻഡ് കൺവീനർ സാനി എസ്സ് രാജ്, കോ:കൺവീനർമാരായ വിപിൻ ചെറായി പ്രസാദ്ആലപ്പുഴ, ശ്രീകുമാർ കൊയിലാണ്ടി തുടങ്ങിയവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *