മസ്കറ്റ് :
ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ഘടകം പ്രവാസി ഇന്ത്യക്കാർക്കായി സംഘടിപ്പിച്ച രണ്ടാമത് സീപ്രൈഡ് എൽ എൽ സി സ്പോൺസർ ചെയ്ത ഫുട്‌ബോൾ ടൂർണമെന്റിൽ ഫ്രീകിക്ക് സൂർ ജേതാക്കളായി, ഫൈനലിൽ ഇബ്ര സ്ട്രൈക്കേഴ്സിനെ 3-1 എന്ന സ്കോറിൽ പരാജയപ്പെടുത്തിയത്.
സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സ്ഥാപക അംഗവും ദീർഘകാലം സോഷ്യൽ ക്ലബ്ബിന്റെ ജനറൽ സെക്രട്ടറിയും ഒമാനിലെ ജീവകാരുണ്യരംഗത്തെ പ്രമുഖമുഖവുമായിരുന്ന എം എ കെ ഷാജഹാന്റെ സ്മരണാർത്ഥം സൂർക്ലബ് ടർഫിലാണ് മത്സരം സംഘടിപ്പിച്ചത്. ടൂർണമെന്റിൽ ഒമാനിലെ പ്രമുഖ 8 ടീമുകൾ പങ്കെടുത്തു.
സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡണ്ട് ശ്രീ എ കെ സുനിലിന്റെ അധ്യക്ഷതയിൽ മുൻ ഒമാൻ ദേശീയ ഫുട്ബോൾ താരം ശ്രീ മഫൂദ് സുൽത്താൻ അൽ അറൈമി ഉത്ഘാടനം ചെയ്തു. ജോയിൻ സെക്രട്ടറി നീരജ് സ്വാഗതവും സ്പോർട്സ് വിഭാഗം സെക്രട്ടറ
ശ്രീധർബാബു നന്ദിയും പറഞ്ഞു, അബ്ദുള്ള സൈദ് അൽ അറൈമി ആശംസ അർപ്പിച്ചു.
ടൂർണമെന്റിൽ മികച്ച കളിക്കാരനായി ഷിഹാബ് (ഫ്രീകിക്ക് സൂർ), മികച്ച ഗോൾ കീപ്പർ വിമൽ എഫ് സി (എഫ് സി ജാലൻ ), മികച്ച ടീം റിയൽ ഇബ്ര എഫ് സി എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് ശ്രീ എ കെ സുനിൽ, നീരജ്, ശ്രീധർബാബു, സൈനുദ്ധീൻ, നൗഷാദ്, സജീവൻ, വിജി, റെജി, ഷാഫി, ജലീൽ, നാസ്സർ എന്നിവർ നേതൃത്വം നൽകി
