മസ്കറ്റ് :മസ്കറ്റ് കെഎംസിസി ഫഞ്ച ഏരിയ കമ്മിറ്റി പത്താമത് വാർഷികാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

സമൂഹത്തിൽ സുത്യർഹമായ സേവനം ചെയ്തവരെ ചടങ്ങിൽ  ആദരിച്ചു.  യോഗത്തിൽ ഫഞ്ച ഏരിയ കെഎംസിസി  പ്രസിഡന്റ് ഷറഫുദ്ദീൻ റഷാദി അധ്യക്ഷൻ ആയിരുന്നു മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ യോഗം ഉദ്ഘാടനം ചെയ്തു കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് സയ്യിദ് എ കെ കെ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിൽ സ്തുത്യർഹമായ സേവനം ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം മസ്കറ്റ് കെഎംസിസി കെയർ വിങ്ങ് ചെയർമാൻ ഇബ്രാഹിം ഒറ്റപ്പാലം നിർവഹിച്ചു മസ്കറ്റ് കെഎംസിസി ഹരിത സാന്ത്വനം ചെയർമാൻ മുജീബ് കടലുണ്ടി മുഖ്യപ്രഭാഷണം നടത്തി സൗജന്യ മെഡിക്കൽ ക്യാമ്പിന് വിവിധ ആരോഗ്യസ്ഥാപനങ്ങൾ നേതൃത്വം നൽകി.   യൂസഫ് ചേറ്റുവ, യാക്കൂബ് തിരൂർ, നവാസ് തുടങ്ങിയവർ സംസാരിച്ചു കമറുദ്ദീൻ ഇബ്രാഹിം അബ്ദുൽ റസാക്ക്, ഷമീർ  സുബൈർ അബ്ദുൾ റഷീദ് സലീം സാഹിബ് ശരീഫ് അൻസാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി ജനറൽ സെക്രട്ടറി മൻസൂർ കാട്ടുമുണ്ട സ്വാഗതവും കെഎംസിസി ട്രഷറർ ഷംസുദ്ദീൻ പുളിക്കത്ത് നന്ദിയും  പറഞ്ഞു 

Leave a Reply

Your email address will not be published. Required fields are marked *