മസ്കറ്റ് : ആകാശ വിസ്മയത്തിനു സാക്ഷിയാകാൻ ഒമാൻ. ഒമാൻ മാനത്ത് ഉൽക്കാവർഷമെത്തുന്നു. ഡിസംബർ 13, 14 വെള്ളി ശനി ദിവസങ്ങളിലാണ് ഉൾക്കാവർഷം ദൃശ്യമാകുക. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും ജെമിനിഡ് ഉൽക്കാവർഷം ഉച്ചസ്ഥായിയിൽ എത്തുമെന്ന് ഒമാനി ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം റയാൻ ബിൻത് സഈദ് അൽ റുവൈഷ്ദി പറഞ്ഞതായി ഒമാൻ വാർത്താ ഏജൻസി ആണ് റിപ്പോർട്ട് ചെയ്തത്. ജെമിനി രാശിയിൽ നിന്ന് ഉത്ഭവിച്ചതിനാൽ ജെമിനിഡ്‌സ് എന്നറിയപ്പെടുന്ന ഉൽക്കാവർഷത്തിന്റെ പതനത്തിന് ഈ മാസം സാക്ഷ്യം വഹിക്കുമെന്നും അവർ പറഞ്ഞു. തിളക്കത്തിനും നിറത്തിനും പേരുകേട്ടതാ ണ് ജെമിനിഡുകൾ . എന്നാൽ പൂർണ്ണ ചന്ദ്രൻ ഉൽക്കകളെ മറച്ചേക്കാമെന്നും ജ്യോതിശാസ്ത്ര സൊസൈറ്റി അംഗം റയാൻ ബിൻത് സഈദ് അൽ റുവൈഷ്ദി പറഞ്ഞു.