മസ്കറ്റ്: എസ്.കെ.എസ്.എസ്.എഫ്. മത്ര എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “സർഗലയം” സംഘടിപ്പിച്ചു. ഇമ്പമാർന്ന ഇശലുകളുടെ അകമ്പടിയോടെ ഇസ്ലാമിക കലാസംസ്കാരം വിളിച്ചോതുന്ന പരിപാടി ഏവരെയും ആകർഷിച്ചു. മത്ര സൂഖിലെ സാധാരണക്കാരായ ജോലിക്കാരായ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള നല്ലൊരു അവസരമായി പരിപാടി മാറി. മികച്ച പ്രകടനം കാഴ്ച്ച വെച്ചവരെ ജനുവരി 3 ന് സീബിൽ വെച്ച് നടക്കുന്ന ആസിമ മേഖല സർഗലയം പരിപാടിയിലേക്ക് തിരഞ്ഞെടുത്തു.
പരിപാടി അബ്ദുള്ള യമാനി (പ്രസിഡണ്ട്, എസ്.കെ.എസ്.എസ്.എഫ്. ആസിമ മേഖല)യുടെ അധ്യക്ഷതയിൽ ഷെയ്ഖ് അബ്ദുൽ റഹിമാൻ മുസ്ലിയാർ (പ്രഡിഡന്റ്, മത്ര സുന്നി സെന്റർ)ഉദ്ഘാടനം ചെയ്തു. ഹാഫിദ് ഫാദിൽ ഖിറാഅത് അവതരിപ്പിച്ചു. മൂസ ഹാജി(മസ്കറ്റ് സുന്നി സെന്റർ),സാദിഖ് ആഡൂർ (കെഎംസിസി മത്ര), അസീസ് കുഞ്ഞിപ്പള്ളി, ഷുഹൈബ് എടക്കാട്, റിയാസ് കൊടുവള്ളി, ഫാസിൽ കണ്ണാടിപറമ്പ് എന്നിവർ പ്രസംഗിച്ചു.
എസ്.കെ.എസ്.എസ്.എഫ് മത്ര ഏരിയ പ്രസിഡന്റ് റയീസ് അഞ്ചരക്കണ്ടി സ്വാഗതവും, എസ്.കെ.എസ്.എസ്.എഫ്. മത്ര ഏരിയ സെക്രട്ടറി ഷക്കീബ് കുത്തുപറമ്പ നന്ദിയും പറഞ്ഞു.