മസ്കറ്റ് : സീബിലെ സാമൂഹ്യ ക്ഷേമപ്രവർത്തകരുടെ കൂട്ടായ്മയായ സീബ് ഫ്രണ്ട്സിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഷെറാദി യിലെ ജുമാ പോളി ക്ലീനിക് വിസാ മെഡിക്കൽ ഹാളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. സാമൂഹ്യ ക്ഷേമ പ്രവർത്തകരായ ഗോപൻ കാപ്പിൽ, സനൽകുമാർ, നവീൻ മൻസൂർ, പുരുഷൻ ഹണിമംഗലം, രാജു ജോൺ, വിനോദ്, രാജേന്ദ്ര പ്രസാദ്, കലാ പുരുഷൻ, റമിനാസ്, ഇക്ബാൽ, വിബിൻ ചെറായി , ദേവദാസ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.