സലാല :2024- 2026 വർഷത്തേക്കുള്ള സലാല കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.
ടൗൺ കെഎംസിസി ഓഫീസിൽ നടന്ന ജനറൽ ബോഡി യോഗം സലാല കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ ഉത്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് മൊയ്‌ദു സി പി അദ്ധ്യക്ഷനായി കേന്ദ്രകമ്മിറ്റി ഭാരവാഹികളായ ഷബീർ കാലടി സലാം ഹാജി ജാബിർ ഷരീഫ് മുൻ ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി എന്നിവർ സംസാരിച്ചു. യുസഫുൽ ഖാസിമി പ്രാർത്ഥനയും അബ്ദുൽ റസാക്ക് സ്വിസ്സ് സ്വാഗതവും റഈസ് ശിവപുരം നന്ദിയും പറഞ്ഞു.
2022-2024 പ്രവർത്തന റിപ്പോർട്ടും വരവ് ചിലവും ജനറൽ സെക്രട്ടറി റസാഖ് സ്വിസ് അവതരിപ്പിച്ചു.
തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ മാരായ ആർ കെ അഹ്മദ്,
സീതി കോയ തങ്ങൾ നിയന്ത്രിച്ചു .
പ്രസിഡൻ്റ്: സൈഫുദ്ധീൻ ആലിയമ്പത്ത്.
മുസ്തഫ മുണ്ടേരി സാലിഹ് തലശ്ശേരി കരീം കൂത്ത്പ്പറമ്പ നൂറുദ്ധീൻ കൈതേരി വൈസ്പ്രസിഡന്റ്മാരായും .
ജനറൽ സെക്രട്ടറി:
അബ്ദുൽ റസാക്ക് സ്വിസ്സ്.
റഈസ് ശിവപുരം മുജീബ് പള്ളിപൊയിൽ ഷാനവാസ് കാഞ്ഞിരോടു സനീജ് ധർമ്മടം എന്നിവരെ സെക്രട്ടറിമാരായും
ട്രഷറർ:റഷീദ് ഹാജി
നാലകത്തിനെയും .
ഉപദേശക സമിതി ചെയർമാനായി യൂസുഫുൽ ഖാസിമിയെയും തിരിഞ്ഞടുത്തു.
സലാല കെ എംസി സി യുടെ ഭേദഗതി ചെയ്യപ്പെട്ട പുതിയ ഭരണഘടന കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നാസർ പെരിങ്ങത്തുർ ജില്ലാ പ്രസിഡന്റ് സൈഫുദ്ധിൻ ആലിയമ്പത്തിന് കൈമാറി.
സലാല കെഎംസിസി ഏരിയ ജില്ലാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.