മസ്കറ്റ് : നസീം ഗാർഡൻ പാർക്കും  അൽ അമിറാത്ത്  പബ്ലിക് പാർക്കും 2024 ഡിസംബർ 10 ചൊവ്വാഴ്ച മുതൽ താൽകാലികമായി അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു .  “മസ്‌കറ്റ് നൈറ്റ്‌സ്” ഇവൻ്റുകൾക്ക് മുന്നോടിയായുള്ള അവസാന തയ്യാറെടുപ്പുകൾക്ക് വേണ്ടിയാണ് അടച്ചിടുന്നത്.

പൊതുജനങ്ങളുടെ  സഹകരണത്തിന് നന്ദി പറയുന്നതായും , മസ്‌കറ്റ് നൈറ്റ്‌സിൻ്റെ പ്രത്യേക അന്തരീക്ഷം ആസ്വദിക്കാൻ ജനങ്ങളെ  ഉടൻ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും  മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *