മസ്കറ്റ് :ഒമാനിലെ  ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പാ ഒമാൻ) ൻ്റെ നേതൃത്വത്തിൽ നവംബർ 22 വെള്ളിയാഴ്ച മസ്കറ്റിലെ അൽഫലാജ് ഗ്രാൻഡ് ഹാളിൽ വൈകുന്നേരം 5.30 മുതൽ മഞ്ജീരം – 2024 എന്ന മ്യൂസിക്കൽ – നൃത്ത സന്ധ്യ അരങ്ങേറുന്നു. 

വേറിട്ട ശബ്ദത്തിലൂടെയും, ആലാപന ശൈലിയിലൂടെയും മലയാളക്കരയുടെ താരമായി മാറിയ പിന്നണി ഗായകൻ ജാസി ഗിഫ്റ്റും, ഗാന, നൃത്തവേദിയിൽ വ്യക്തി മുദ്രപതിപ്പിച്ച കലാകാരി കൃഷ്ണപ്രഭയും, മിമിക്രി കലാകാരൻ രാജേഷ് കടവന്തറയും ഒപ്പം ഗായകരായ വൈഗ തോംസൺ, നിസാം ചാലക്കുടി എന്നിവരും അണിനിരക്കുന്നു. ഹാപ്പയുടെയും, മസക്റ്റിലെ മറ്റു കലാകാരന്മാരയുടെയും കലാപ്രകടനങ്ങൾ കോർത്തിണക്കുന്ന മഞ്ജീരം-2024 നെ അണിയിച്ചൊരുക്കുന്നത് പ്രശസ്ത കലാകാരൻ കെ. എസ് പ്രസാദാണ്.  

 പ്രസിഡന്റ് കൈലാസ് നായർ, സെക്രട്ടറി ബെനീഷ് സി ബാബു, ട്രഷറർ ശ്രീവിമൽ, പ്രോഗ്രാം കോർഡിനേറ്റർ അജി ഹരിപ്പാട്, ഈവന്റ് കോർഡിനേറ്റർ അനീഷ് ചന്ദ്രൻ, വനിതാ കോർഡിനേറ്റർമാരായ സജിത വിനോദ്, സുനില പ്രവീൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *