മസ്കറ്റ്
ഒമാനിൽ നടൻ ഭീമൻ രഘുവിന്റെ നേതൃത്വത്തിൽ നടന്ന വടം വലി മത്സരം കൗതുകമായി. മസ്കറ്റിൽ ഹോക്കി ഒമാന്റെ നേതൃത്വത്തിൽ യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ് ഉം ചേർന്ന് നടത്തുന്ന നടന്ന ഗൾഫ് ഹോക്കി ഫിയസ്റ്റ 2024 ന്റെ ഭാഗമായായിരുന്നു വടം വലി മത്സരം സംഘടിപ്പിച്ചത്. പന്ത്രണ്ട് പുരുഷ ടീമുകളും മൂന്ന് വനിതാ ടീമുകളും മത്സരിച്ച വടം വലീയിൽ സോഹാർ ജ്വാല ഫലജ് ഒന്നാം സ്ഥാനവും സി ക്യൂ ടൈറ്റാൻസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒമാനിലെ അൽ അമിറാത്ത് ഹോക്കി സ്റ്റേഡിയത്തിലാണ് മലയാളികളുടെ സ്വന്തം വടം വലി മത്സരം അരങ്ങേറിയത്. മത്സരത്തിന് നേതൃത്വം നല്കിയതാകട്ടെ മലയാള സിനിമയിൽ കരുത്തിന്റെ പ്രതീകമായ ഭീമൻ രഘുവും. ഹോക്കി ഒമാന്റെ നേതൃത്വത്തിൽ യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ് ഉം ചേർന്ന് നടത്തുന്ന ഗൾഫ് ഹോക്കി ഫിയസ്റ്റ 2024 ന്റെ യും ഹോക്കി ഒമാൻ അന്താരാഷ്‌ട്ര വനിതാ വനിതാ ടൂര്ണമെന്റിന്റെയും ഭാഗമായായി, ‘മസ്കറ്റ് മലയാളീസ് ‘ കൂട്ടായ്മ അണിയിച്ചൊരുക്കിയ ഫാൻസ് സോണിൽ വച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ആദ്യ ദിവസമായ വ്യാഴാഴ്ച യാണ് വടം വലി മത്സരത്തിന് വേദിയായത് . ശക്തരായ പന്ത്രണ്ട് പുരുഷ ടീമുകളും അതിനോടൊപ്പം കരുത്തരായ മൂന്ന് വനിതാ ടീമുകളും അൽ അമിറാത്തിലെ ഹോക്കി സ്റ്റേഡിയത്തിൽ മാറ്റുരച്ചു. മെഹ്ഫിൽ മസ്കറ്റിന്റെ കൊട്ടിപ്പാട്ടും , വിവിധ കലാകാരന്മാരുടെ കലാ പ്രകടനങ്ങളും , രുചി വൈഭവവുമായി ലൈവ് സ്ട്രീറ്റ് ഫുഡ് കൗണ്ടറുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. 750 ഓളം വനിതകൾ പങ്കെടുത്ത കുക്കറി മത്സരത്തിന്റെ ഫൈനലും ഫാൻസ് സോണിൽ നടന്നു. ഗൾഫ് ഹോക്കി ഫിയസ്റ്റ യുടെ ഏഴാമത് എഡിഷനും ഹോക്കി ഒമാൻ അന്താരാഷ്‌ട്ര വനിതാ ടൂര്ണമെന്റിന്റെ രണ്ടാമത് എഡിഷനുമാണ് ഇത്തവണ നടക്കുന്നത്. മസ്കറ്റ് മലയാളീസ് ഓൺലൈൻ കൂട്ടായ്മയിലെ അഡ്മിൻ പാനൽ ഫാൻസ് സോൺ പരിപാടികൾക്ക് നേതൃത്വം നൽകി