മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ നവംബർ ഒന്ന് കേരള പിറവി ദിനത്തിൽ മസ്‌കറ്റ്, അൽഫലാജ് ഗ്രാൻറ് ഓഡിറ്റോറിയത്തിൽ “മാനവീയം 2024” വർണ്ണാഭമായി ആഘോഷിച്ചു.
ചടങ്ങിൽ ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയും, ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഒമാനിൽ 51 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യവസായിയും കേരളത്തിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ഗീവർഗീസ് യോഹന്നാൻ, വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല, ഗ്ലോബൽ വൈസ് പ്രസിഡൻറ് അമ്മുജം രവീന്ദ്രൻ, ഗ്ലോബൽ ഹെൽത്ത് ഫോം കോഡിനേറ്റർ ഷിബു തോമസ്, മിഡിൽ ഈസ്റ് കോർഡിനേറ്റർ ഉല്ലാസ് ചെറിയാൻ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് സുനിൽ മാധവൻ, ഖത്തർ നാഷണൽ വൈസ് പ്രസിഡൻറ് സുരേഷ് ബാബു, നേഷണൽ കോർഡിനേറ്റർ സുനിൽകുമാർ, നേഷണൽ പ്രസിഡന്റ് ജോർജ് പി രാജൻ, നേഷണൽ സെക്രട്ടറി ഷെയ്ഖ് റഫീഖ്, നേഷണൽ ട്രഷറർ ജോസഫ്, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് ദിവാകരൻ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം, പല അടിസ്ഥാന സൗകര്യങ്ങളുടെയും, വിദ്യാഭ്യാസത്തിന്റെയും, ആരോഗ്യത്തിന്റെയും മറ്റും കാര്യങ്ങളിൽ കേരളം മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ ഒരു സംശയവുമില്ലാതെ പറയാം, കേരളത്തിൽ സ്വസ്ഥമായി ജീവിക്കുന്ന സമൂഹം പ്രവാസികളായ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നതിനു കാരണം അതു തന്നെയാണ്, ആ നന്ദി അറിയിക്കുക കൂടിയാണ് എന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ ഒരുക്കിയ “മാനവീയം 2024” ഉദ്‌ഘാടന പ്രസംഗത്തിൽ ഡോ. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
ലോകത്തിലെ ഒരു ഭാഷാ സമൂഹത്തിനും എത്തിപ്പെടാൻ പറ്റാത്ത, അല്ലെങ്കിൽ മലയാളികളെ പോലെ എത്തിപ്പെട്ട മറ്റൊരു ഭാഷ സമൂഹം ഇല്ല, അതിന്ന് ഒരു ഉദാഹരണമാണ് 166 രാജ്യങ്ങളും കണ്ടുപിടിച്ച് അവിടെയെല്ലാം വേൾഡ് മലയാളി ഫെഡറേഷന് കൗൺസിലുകൾ രൂപീകരിക്കാൻ കഴിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ മലയാളികൾക്ക് മാത്രമല്ല മറ്റു രാജ്യക്കാർക്കും, പല പല ഭഷക്കാരയ ആളുകൾക്കും ഈ സംഘടന കൊണ്ട് പല രീതിയിലുള്ള പ്രയോജനങ്ങൾ ലഭിച്ചിട്ടുണ്ട്, ഇനിയും അത് പ്രതീക്ഷിക്കാമെന്നും വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ പറഞ്ഞു.
ജാതി, മത, വർഗ രാഷ്ട്രീയത്തിന് അതീതമായി, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ, മാനവികത മാത്രം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ഒരു മഹത്തായ സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ. ഇന്ത്യക്കാർക്ക് വേണ്ടിയും, പ്രവാസികൾ ജോലി ചെയ്യുന്ന രാഷ്ട്രത്തിലേ ജനങ്ങൾക്ക് വേണ്ടിയും, പ്രത്യേകിച്ച് മലയാളികൾക്ക് വേണ്ടിയും സന്നദ്ധ സേവനം ചെയ്യുക എന്നതാണ് വേൾഡ് മലയാളി ഫെഡറേഷൻറെ ഭരണ ഘടന അനുശാസിക്കുന്നത്.166 രാജ്യങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ഒരു ആഗോള ഹെല്പ് ഡസ്ക് ആണ് വേൾഡ് മലയാളി ഫെഡറേഷന്റെ ഏറ്റവും വലിയ നേട്ടവും, ശക്തിയും എന്ന് മുഖ്യ പ്രഭാഷണം നടത്തികൊണ്ട് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്‌നകുമാർ പറഞ്ഞു.
വേൾഡ് മലയാളി ഫെഡറേഷന്റെ ആദ്യത്തെ പ്രവാസി മാനവീയ പുരസ്‌കാരം ഒമാനിൽ അമ്പത്തിയൊന്ന് വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യവസായിയും, കേരളത്തിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നതുമായ ഡോ. ഗീവർഗീസ് യോഹന്നാന് മുഖ്യാഥിതി ശ്രീ സന്തോഷ് ജോർജ് കുളങ്ങര സമ്മാനിച്ചു.
ചീഫ് എഡിറ്റർ സപ്ന അനു ബി ജോർജിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ വിശ്വകൈരളി മാസികയുടെ പതിനൊന്നാം പതിപ്പായ “വേൾഡ് മലയാളി ഫെഡറേഷൻ വായനാടിമിനൊപ്പം” മാനവീയം 2024 വേദിയിൽ പ്രകാശനം ചെയ്തു. ശ്രീ സന്തോഷ് ജോർജ് കുളങ്ങരയും എഡിറ്റോറിയൽ ബോർഡ് അംഗവും ഗ്ലോബൽ മലയാളം ഫോറം കോർഡിനേറ്ററുമായ രാജൻ വി കൊക്കുരിയും ചേർന്ന് മാസിക ഔപചാരികമായി പ്രകാശനം ചെയ്തു. ഈ പതിപ്പിൽ ആഗോള മലയാളി സമൂഹത്തിന്റെ സംഭാവനകളും വിശേഷങ്ങളും പ്രതിഫലിപ്പിക്കുന്ന സമഗ്രമായ ലേഖനങ്ങൾ ഉൾക്കൊള്ളുന്നു.
തുടർന്ന് പിന്നണി ഗായകരായ നജീം അർഷദ്, ഭാഗ്യരാജ്, ക്രിസ്റ്റികല സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും പ്രശസ്‌ത മിമിക്രി താരം രാജേഷ് അടിമാലി അവതരിപ്പിച്ച സ്റ്റാൻഡ് അപ് കോമഡി ഷോയും ഒമാനിലെ നല്ലവരായ ജനങ്ങൾക് വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ കൗൺസിൽ സമർപ്പിച്ചു.
വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നേഷണൽ കോർഡിനേറ്റർ സുനിൽകുമാർ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ അനൂപ് ദിവാകരൻ നന്ദിയും പറഞ്ഞു.
രാജൻ കൊക്കുരി, മനോജ് നാരായണൻ, പത്മകുമാർ, ദിവ്യ മനോജ്, അനിതാ രാജൻ, വിജി, ദീപ്തി, ഹർഷ, സന്ധ്യ, ശ്രീകുമാർ, അജീഷ്, കൃഷ്ണ, റോണി, വിനോദ്, അനീഷ് കുമാർ, അനീഷ്, ജാസിം റഹീം, ബാലൻ, മറിയ, നീതു അനിൽ, രഞ്ജു, ദിവ്യ ഹരീഷ്, തംജദ്, അനിൽ, രവീന്ദ്ര നാഥ്, രൂപ കുറുപ്പ്, രാധിക നാരായണൻ, നിമ്മി ജോസ് (നിസ്‌വ), വിനീത (സൊഹാർ), ശോഭ ഉല്ലാസ്, ഷെറിൻ ജോർജ്, അർച്ചന, സുധീർ, അനിൽ, വിനോദ് നായർ, സരിൽ, സിബിൻ, സുനീത് കുമാർ, അനിൽ വർഗീസ്, അനിൽ പി ആർ, ലിജി, അനീഷ്, സുധീർ ചന്ദ്രോത്ത്, രമ ശിവ്, ജയാനന്ദൻ, ബാബു, ലിജിഹാസ്, ഷെർശിജ്ജ്, സുലത, മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ മാനവീയം 2024 നു നേതൃത്ത്വം നൽകി.