മസ്കറ്റ്
ഒമാനിൽ തൊഴിൽ താമസ നിയമങ്ങൾ ലംഖിച്ചതിനു ഇരുപത്തിയാറ് ഏഷ്യൻ പ്രവാസികൾ പിടിയിലായതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ബുറൈമി ഗവര്ണറേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്. അറസ്റിലായവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചതായും പോലീസ് വ്യക്തമാക്കി . തൊഴിൽ താമസ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രവാസികൾ ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടുത്തിടെ പിടിയിലായിട്ടുള്ളത്.കഴിഞ്ഞ ഒക്ടോബറിൽ മാത്രം വടക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നും 658 നിയമ ലംഘകരാണ് പിടിയിലായത്. തൊഴിൽ മന്ത്രാലയവും രാജ്യത്തെ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസ് വിഭാഗവും സംയുക്തമായാണ് നിയമ ലംഘകരെ പിടികൂടിയത്. ഇതിൽ പത്ത് പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി തൊഴിൽ മന്ത്രാലയവും അറിയിച്ചു.പിടിയിലായവരിൽ 68 പേർ സ്പോൺസർ അല്ലാത്തവർക്ക് വേണ്ടി ജോലി ചെയ്തവരും .106 പേർ ഒമാനികൾക്ക് മാത്രമുള്ള തൊഴിലുകളിലും പെർമിറ്റില്ലാതെയും ജോലി ചെയ്തവരും . 59 പേർ സ്വയം തൊഴിൽ ചെയ്തവരുമാണ് .
