സലാല :സലാല കെഎംസിസി വനിത വിംഗിൻ്റെ 2024-2026 വർഷത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. കഴിഞ്ഞദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. റഷീദ് കല്പറ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാലക്കാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദലി മാഷ് ഉൽഘാടനം ചെയ്തു.റഷീദ് കൽപ്പറ്റ,ജമാൽ കെ.സി.എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്ക് സലാല കെഎംസിസി കേന്ദ്രകമ്മറ്റി ഭാരവാഹികളായ നാസർ കമ്മൂന്ന, ഹാശിം കോട്ടക്കൽ, RK അഹമ്മദ്,അനസ് ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു.
ഹസ്ന ജമാൽ, സഫിയ മനാഫ് എന്നിവർ സംസാരിച്ചു.
IOC ഒമാൻ കേരള ചാപ്റ്ററിൻ്റെ ഉമ്മൻ ചാണ്ടി സ്നേഹ സേവന പുരസ്കാരത്തിന് അർഹനായ കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടിയെ ചടങ്ങിൽ മോമോൻ്റോ നൽകി ആദരിച്ചു. കുട്ടികളുടെയും മുതിർന്നവരുടേയും ഗാനങ്ങൾ, മുട്ടിപ്പാട്ട്, ഒപ്പന തുടങ്ങി കലാപരിപാടികൾ അരങ്ങിനെ മാറ്റു കൂട്ടി.
ഷബീർ കാലടി സ്വാഗതവും ഷസ്ന നിസാർ നന്ദിയും പറഞ്ഞു.
പുതിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ.
രക്ഷാധികാരികൾ
1.ഹഫ്സ നാസർ
2.മൈമൂന റഷീദ്
3.ഷാഹിദ സലാം ഹാജി
4.മുനീറ അബ്ദുൽ ഹമീദ് ഫൈസി
പ്രസിഡൻ്റ്
റൗള ഹാരിസ് തങ്ങൾ
വൈസ് പ്രസിഡൻ്റ്
1.ഹസ്ന ജമാൽ
2.നദീറ ബീവി തിക്കോടി.
3.ഹസീന മുസ്തഫ
4.ആയിഷ അബ്ദുള്ള.
ജനറൽ സെക്രട്ടറി
ഷസ്ന നിസാർ
സെക്രട്ടറിമാർ
1.ബിൻസി നാസർ
2.നൂർജ റഹ്മാൻ
3.ജസിന ഫിറോസ്
4.ആബിദ സിറാജ്
ട്രഷറർ
സഫിയ മനാഫ്