മലപ്പുറം : മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമിറ്റി യുടെ ഏഴാമത് “ഹരിത സാന്ത്വനം” വാർഷിക റിലീഫ് വിതരണം ഇന്ന് (29/10/2024 ചൊവ്വ ) മലപ്പുറം മുസ്ലിം ലീഗ് ഓഫീസിൽ വെച്ചു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും . മുസ്ലിം ലീഗിന്റെയും കെഎംസിസി യുടെയും നേതാക്കളും മറ്റു പൗര പ്രമുഖരും സംബന്ധിക്കും .
മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ മാറാവ്യാധി രോഗങ്ങളാൽ കിടപ്പിലായവർക്കാണ് എല്ലാ വർഷവും ഹരിത സാന്ത്വനം ഫണ്ട് നൽകി വരുന്നത്.