മസ്കറ്റ് കെഎംസിസി അൽകുവൈർ ഏരിയ കമ്മിറ്റി പൾസ് ഹെൽത്ത് കെയർ ക്ലിനികുമായി സഹകരിച്ചു കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
അൽകുവൈർ സ്‌ക്വറിൽ പ്രവർത്തിക്കുന്ന പൾസ് ഹെൽത്ത് കെയർ ക്ലിനിക്കിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി.
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി എസ് ഷാജഹാൻ പഴയങ്ങാടി, അൽ കുവൈർ കെഎംസിസി പ്രസിഡന്റ് ബി എം ഷാഫി കോട്ടക്കൽ, ജനറൽ സെക്രട്ടറി വാഹിദ് മാള ട്രഷറർ സമദ് മച്ചിയത്ത്,വൈസ് പ്രസിഡന്റ് ശിഹാബ് മേപ്പയ്യൂർ ഭാരവാഹികളായ ഉമർ വാഫി നിലമ്പൂർ, ഹാഷിം പാറാട്, ഷാജിർ മുയിപ്പോത്ത്, റിയാസ് തൃക്കരിപ്പൂർ, നിഷാദ് മല്ലപ്പള്ളി ഡോക്ടർ രാഹുൽ ജയറാം,ഡോക്ടർ സുഹൈർ അലി, കൃഷ്ണ കുമാർ, മിനി ഗിരിധർ, അൽ കുവൈർ കെഎംസിസി പ്രവർത്തക സമിതി അംഗങ്ങൾ, പൾസ് ഹെൽത്ത് കെയർ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി