മബേല: അൽ സലാമ പോളിക്ലിനിക് മബേലയുടെ പത്താം വാർഷിക പരുപാടി “ഹാർമണി ഫെസ്റ്റ്” മബേലയിൽ ആഘോഷിച്ചു. മുഖ്യ അതിഥി ആയി അഹമ്മദ് ബിൻ സയീദ് ബിൻ റാഷിദ് അൽ ബലൂഷി (മെമ്പർ ഓഫ് മജ്ലിസ് അൽ – ശുറാ കോൺസിൽ) പങ്കെടുത്തു. ”ആതുരസേവന മേഖലയിൽ അൽ സലാമ നൽകിയ സംഭാവന വളരെ അതികം പ്രശംസനീയമാണെന്നും ,സേവന മികവുകൊണ്ട് മാത്രമാണ് പത്താം വാർഷിക തിളക്കത്തിൽ അൽ സലാമ എത്തിയതെന്നും മബേലയുടെ മുഖമായി മാറിയതെന്നും” പത്തുവർഷത്തെ പ്രവർത്തന നേട്ടങ്ങളുടെ വീഡിയോ പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ഹോസ്പിറ്റൽ ഡയറക്ടർ Dr. സിദിഖ് മങ്കട , മെഡിക്കൽ ഡയറക്ടർ Dr. റഷീദ് അലി എന്നിവർ അധ്യക്ഷതവഹിച്ചു. ഷാഹി ഫുഡ്സ് & സ്‌പൈസസ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷറഫ് ആശംസ അറിയിച്ചു,പ്രാരംഭഘട്ടം മുതൽ അൽ സലാമയുടെ ഭാഗമായ ജീവനക്കാരെ ആദരിക്കുകയും , തുടർന്ന് എല്ലാ ജീവനക്കാർക്കും സർട്ടിഫിക്കറ്റും മൊമെൻറ്റോയും വേദിയിൽ വിതരണം ചെയ്തു.തുടർന്ന് നടന്ന കലാപരിപാടികൾ പ്രശസ്ത സിനിമാനടൻ ഭീമൻ രഖു ഉദ്ഘാടനം ചെയ്തു.അൽ സലാമ അൽ അൻസാബ് ,അൽ മബേല ബ്രാഞ്ചുകളിലെ ജീവനക്കാർ പങ്കാളികളായ പരുപാടി Dr. സായിപ്രഭ , നിഖില ശ്രീനിവാസൻ , ഗായത്രി ശ്രീകുമാർ എന്നിവർ ചേർന്ന് നിയന്ത്രിച്ചു.