മസ്കറ്റ്: യൂത്ത് ഫെസ്റ്റ് പോലുള്ള ആസ്വാദന വേദികൾ പ്രവാസ യുവത ഉപയോഗപ്പെടുത്തണമെന്നും അനുവദനീയമായ ആസ്വാദനങ്ങളെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഐ സി എഫ് ഇൻ്റർനാഷനൽ സെക്രട്ടറി നിസാർ സഖാഫി അഭിപ്രായപ്പെട്ടു. കലാസാഹിത്യ രംഗത്ത് ഐ സി എഫിൻ്റെ ശ്രദ്ധേയമായ സംരഭങ്ങളിലൊന്നാണ് യൂത്ത് ഫെസ്റ്റുകൾ. പുതിയ കാലത്ത് കലയ്ക്കും സാഹിത്യത്തിനും നമ്മുടെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതിയിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുവാനുണ്ട്. ഗുബ്ര മദ്റസത്തുൽ ഹുദയും ICF ബൗഷർ അസൈബ സെക്ടറുകളുടെയും ആഭിമുഖ്യത്തിലുള്ള മസ്കറ്റ് യൂത്ത് ഫെസ്റ്റ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐ സി എഫ് ഒമാൻ ദേശീയ പ്രസിഡൻ്റ് ശഫീഖ് ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാൻ സഖാഫി മുമ്യാതിഥിയായി സംബന്ധിച്ചു. ഐ സി എഫ് ദേശീയ സെക്രട്ടറി റാസിഖ് ഹാജി, പ്രസിഡൻ്റ് റഫീഖ് സഖാഫി, എസ് ജെ എം ഒമാൻ നാഷനൽ സെക്രട്ടറി ആമിർ അഹ്സനി, റഫീഖ് ധർമ്മടം, നിയാസ് കെ അബു, നിഷാദ് ഗുബ്ര, നിസാർ തലശേരി, അജ്മൽ മാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു. ഷംസുദ്ദീൻ വല്ലപ്പുഴ സ്വാഗതം പറഞ്ഞു.