മസ്കറ്റ് : ഒമാൻ ഡൈനാമോസ് എഫ്‌സി നടത്തിയ ഫിയസ്റ്റ ഡി ഫുടബോൾ സീസൺ -3 യിൽ സയനോ എഫ്.സി. സീബ് ജേതാക്കളായി.
കലാശ പോരാട്ടത്തിൽ ടോപ് ടെൻ ബർകയ്‌ക്കെതിരെ മുഴുവൻ സമയത്തും സമനില ആയതിനെ തുടർന്ന് പെനാൽട്ടിയിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. മസ്‌ക്കറ്റ് ഹാമ്മേഴ്സ് മൂന്നാം സ്ഥാനവും ബ്ലാക് യുണൈറ്റഡ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഒമാനിലെ പ്രമുഖ 16 ടീമുകളെ 4 ഗ്രൂപ്പുകളാക്കി തരം തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ടോപ് ടെൻ ബർക്കയുടെ ഇജാസ് മികച്ച കളിക്കാരൻ, ശിഹാബ് ടോപ് സ്‌കോറർ എന്നീ ട്രോഫികൾ സ്വന്തമാക്കിയപ്പോൾ സയനോ എഫ്.സി യുടെ കുക്കുവിനെ മികച്ച ഡിഫൻഡർ ആയും വിപിനെ മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുത്തു.
മബേല മാൾ ഓഫ് മസ്കത്തിനടുത്തുള്ള അൽഷാദി ഫുട്ബോള് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ മുഖ്യ സ്പോൺസർമാരുടെ പ്രതിനിധികൾ സംബന്ധിച്ചു. ടൂർണമെന്റിൽ സഹകരിച്ച സ്പോണ്സർമാർക്കും പങ്കെടുത്ത ടീമിലെ കളിക്കാർക്കും മാനേജ്മെന്റുകൾക്കും ഡയനാമോസ് എഫ്.സി. ഫിയസ്റ്റ ഡി ഫുടബോൾ ടൂർണമെന്റ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.