മസ്കറ്റ്
ഒമാനിൽ ഹജ്ജ് രജിസ്ട്രേഷന് നവംബറിൽ തുടക്കമാകുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. നവംബർ 4 മുതൽ തുടങ്ങുന്ന രെജിസ്റ്ററേഷൻ 17 നാകും അവസാനിക്കുക. www.hajj.om എന്ന പോർട്ടൽ വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. 14,000 തീർഥാടകർ ആണ് ഒമാൻ്റെ ഈ വർഷത്തെ ഹജ്ജ് ക്വാട്ട.