മസ്കറ്റ് :
എംബസിയില്‍ നിന്നാണെന്ന് പറഞ്ഞ് പലരും ഫോണ്‍ വിളിച്ച് ഇന്ത്യന്‍ പൗന്മാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡോക്യുമെന്റുകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിപ്പെടുത്തുന്നതിന് പണം ആവശ്യമുണ്ടെന്നും ഉടന്‍ തുക അടയ്ക്കണമെന്നുമുള്ള ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്.
+180071234 എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും കോളുകള്‍ വന്നിട്ടുള്ളത്. എന്നാല്‍, ആളുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി. നേരത്തെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇന്ത്യന്‍ എംബസി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.: