മസ്കറ്റ് ഒമാനിൽ വിദേശി ഇലക്ട്രിഷ്യൻ മാരുടെ ലൈസൻസ് ഉപയോഗിച്ച് പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്നും. പുതിയ കണക്ഷനുകൾ ഇനി ഒമാനി ഇലക്ട്രീഷ്യൻമാരുടെ ലൈസൻസ് ഉപയോഗിച്ച് മാത്രമായിരിക്കുമെന്നും നാമ ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. സുൽത്താനേറ്റിൽ ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗവൺമെൻ്റിൻ്റെ നിരന്തരമായ ശ്രമങ്ങൾക്ക് ഈ നയ മാറ്റത്തിലൂടെ പിന്തുണ നൽകുകയാണെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും നാമ ഇലക്ട്രിസിറ്റി പ്രസ്ഥാവനയിൽ വ്യക്തമാക്കി.
