മസ്കറ്റ്: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് മുഖ്യപങ്ക് വഹിച്ചത് മുസ്ലിം ലീഗ് പാർട്ടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ചരിത്രകാരനുമായ എം സി ഇബ്രാഹിം വടകര അഭിപ്രായപ്പെട്ടു, മസ്കറ്റ് കെഎംസിസി അൽ ഖുവൈർ ഏരിയ കമ്മിറ്റി ഇനോവേഷൻ 2024 എന്ന ശീർശകത്തിൽ സംഘടിപ്പിച്ച മെംബേർസ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൽ ഖുവൈർ ഏരിയ പ്രസിഡന്റ്‌ ഷാഫി കോട്ടക്കലിന്റെ അധ്യക്ഷതയിൽ അൽ ഖുവൈർ നിസാർക്കാസ് ഹാളിൽ നടന്ന പരിപാടി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രെഷറർ പി ടി കെ ഷമീർ ഉത്ഘാടനം ചെയ്തു. ഖുർതുബ ഫൌണ്ടേഷൻ, കിഷൻഗഞ്ച് ഡയറക്ടർ ഡോ. സുബൈർ ഹുദവി ചേകന്നൂർ മുഖ്യഅതിഥിയായിരുന്നു, കേന്ദ്ര സെക്രട്ടറി ബി എസ് ഷാജഹാൻ പഴയങ്ങാടി മുസ്ലിം ലീഗ് വടകര മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ വടകര എന്നിവർ ആശംസ പ്രസംഗംനടത്തി ഉമർ വാഫി നിലമ്പൂർ പ്രാർത്ഥന നിർവ്വഹിച്ചു.എം സി ഇബ്രാഹിം വടകരക്ക് മസ്കറ്റ് കെഎംസിസിയുടെ ഉപഹാരം കേന്ദ്ര സെക്രട്ടറി ബി എസ്‌ ഷാജഹാൻ പഴയങ്ങാടിയും ഡോ. സുബൈർ ഹുദവി ചേകന്നൂരിന് അൽ ഖുവൈർ കെഎംസിസി വൈസ് പ്രസിഡന്റ്‌മാരായ കെ പി അബ്ദുൽ കരീം പേരാമ്പ്ര, ഫിറോസ് ഹസ്സൻ എന്നിവർ സ്നേഹോപഹാരം നൽകി.ചടങ്ങിൽ 2024 ൽ അൽ ഖുവൈർ ഏരിയയിൽ മികച്ച പ്രവർത്തകർ ക്കായുള്ള കമ്മിറ്റി ഏർപ്പെടുത്തിയ ബെസ്റ്റ് പെർഫോമർ പുരസ്‌കാരം കരസ്തമാക്കിയ അബ്ദുൽ അസിസ് കെ വി , ഷബീർ പാറാട് സിദ്ധീഖ് കെ കെ സി, മൊയ്‌തുട്ടി ഒറ്റപ്പാലം അബൂബക്കർ പട്ടാമ്പി എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് എം സി ഇബ്രാഹിം വടകര ഡോ സുബൈർ ഹുദവി ചേകന്നൂർ എന്നിവർ ചേർന്ന് കൈമാറി . ഭാരവാഹികളായ ഹാഷിം പാറാട്, ഷാജിർ മുയിപോത്ത് റിയാസ് എൻ തൃക്കരിപ്പൂർ നിഷാദ് മല്ലപ്പള്ളി പ്രവർത്തക സമിതി അംഗങ്ങളും നിരവധി പ്രവത്തകരും പങ്കെടുത്തു. ഏരിയ സെക്രട്ടറി വാഹിദ് മാള സ്വാഗത വും ട്രഷറർ സമദ് മച്ചിയത്ത് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *